പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ കളക്ഷൻ. ആഗോളതലത്തിൽ ചിത്രം 75 കോടി രൂപയാണ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത 13 ദിവസം കൊണ്ടാണ് ഈ നേട്ടം. ചിത്രം അടുത്ത് തന്നെ 100 കോടി ക്ലബ്ബിൽ കയറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കേരളത്തില് നിന്ന് മാത്രമായി 34.80 കോടി രൂപ ഗുരുവായൂര് അമ്പലനടയില് നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോര്ട്ട്. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ.
'ഈ പോക്ക് പോയാൽ ഇത് സീൻ മാറും'; 'മഞ്ഞുമ്മൽ ബോയ്സ്' റെക്കോർഡുകൾ പഴങ്കഥയാക്കുന്നു, കളക്ഷൻ റിപ്പോർട്ട്ഗുരുവായൂര് അമ്പലനടയില് പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെ ബാനറില് സുപ്രിയ മേനോനും, ഇ4 എന്റര്ടൈന്മെന്റിന്റെ ബാനറില് മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവരും ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. പ്രൊഡക്ഷന് കണ്ട്രോളര് റിനി ദിവാകര്, സംഗീതം അങ്കിത് മേനോന്, മേക്കപ്പ് സുധി സുരേന്ദ്രന്, ആര്ട്ട് ഡയറക്ടര് സുനില് കുമാര്. പ്രൊഡക്ഷന് എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ് എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്.