24 മണിക്കൂറിനുള്ളിൽ 11 മില്യൺ കാഴ്ച്ചക്കാരുമായി പുഷ്പ 2വിലെ കപ്പിൾ സോങ്; യൂട്യൂബിലും ട്രെൻഡിങ്

പാട്ടിന്റെ മറ്റ് ഭാഷകളിലുള്ള വേർഷനും എത്തിയുണ്ട് എങ്കിലും ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരെ നേടിയിരിക്കുന്നത് തെലുങ്ക് ലിറിക്കൽ വീഡിയോയ്ക്കാണ്.

dot image

യൂട്യൂബിൽ ട്രെൻഡിങ്ങായി 'പുഷ്പ 2'-ലെ കപ്പിൾ സോങ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പുഷ്പ: ദ റൂളി'ലെ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. 'സൂസേകി' ലിറിക്കൽ വീഡിയോ 24 മണിക്കൂറിനുള്ളിൽ എത്തിയിരിക്കുന്നത് 11 മില്യണിലധികം (11,825,001) കാഴ്ച്ചക്കാരിലേക്കാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ എട്ടാം സ്ഥാനത്താണ് ഗാനം. പാട്ടിന്റെ മറ്റ് ഭാഷകളിലുള്ള വേർഷനും എത്തിയുണ്ട് എങ്കിലും ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരെ നേടിയിരിക്കുന്നത് തെലുങ്ക് ലിറിക്കൽ വീഡിയോയ്ക്കാണ്.

പാട്ടിന് സംഗീതം നിർവഹിച്ചിരിക്കുന്ന ദേവി ശ്രീ പ്രസാദിനും പാടിയ ശ്രയ ഘോഷലിനുമാണ് പ്രേക്ഷകർ കൈയ്യടി നൽകിയിരിക്കുന്നത്. സ്ലോ പേസിലെത്തി, ഫീൽ ഗുഡ് ബിജിഎമ്മുമായി എത്തിയിരിക്കുന്ന പാട്ട് സോഷ്യൽ മീഡിയയിലും വൈകാതെ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

'സൂസേകി' പാട്ടിന്റെ പശ്ചാത്തലം പാട്ടിന്റെ തന്നെ ഷൂട്ടിംഗ് സെറ്റാണ്. ചന്ദ്രബോസാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്. ഈ പാട്ടിലും സിഗ്നേച്ചർ സ്റ്റെപ്പുണ്ട്. പാട്ടിന് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രശസ്ത നൃത്തസംവിധായകൻ ഗണേഷ് ആചാര്യയും സംഘവുമാണ്.

ചിത്രത്തിലെ ആദ്യ ഗാനമായ 'പുഷ്പ പുഷ്പ' വലിയ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. മൂന്ന് ആഴ്ച കൊണ്ട് 46 മില്യൺ കാഴ്ച്ചക്കാരെയാണ് ഗാനം യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15-ന് റിലീസിനെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുഷ്പ രണ്ടാം ഭാഗം വലിയ ട്വിസ്റ്റുകളോടെയാണ് എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗമായ 'പുഷ്പ: ദ റൈസ്' തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില് രശ്മിക മന്ദാനയാണ് നായിക. ബന്വാര് സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന് സ്വീകരിക്കുക എന്നാണ് റിപ്പോര്ട്ട്. തിയേറ്റർ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതിൽ ഉൾപ്പെടും എന്നാണ് സൂചനകൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us