നാദിർഷയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത് , ജയസൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു അമര് അക്ബര് അന്തോണി. ചിത്രത്തിലെ ഈ കോംബോയിൽ ഒരു കഥാപാത്രമാക്കാൻ ആസിഫ് അലിയെ തീരുമാനിച്ചിരുന്നു എന്ന് നാദിർഷ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ പൃഥ്വിരാജ് ഇടപ്പെട്ട് ആസിഫ് അലിയുടെ അവസരം ഇല്ലാതാക്കി എന്ന മട്ടിലാണ് പിന്നീട് സോഷ്യൽ മീഡിയയിൽ ആ വാർത്ത പ്രചരിച്ചത്. എന്നാൽ ആ വാർത്തകളോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി. ഇന്ത്യന് സിനിമാ ഗാലറിക്ക് നല്കിയ അഭിമുഖത്തിലാണ് ആസിഫ് അലിയുടെ പ്രതികരണം.
'അതൊരു തെറ്റിദ്ധാരണയാണ്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അര്ഥം. അവര് തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വച്ച് ആ കഥാപാത്രങ്ങളായി അവര് മൂന്ന് പേര് ആണെങ്കില് അത് കറക്റ്റ് ആയിരിക്കും. ആ സ്ക്രീന് സ്പേസില് ഞാന് പോയിനിന്നാല് ആളുകള് കാണുമ്പോള് ഞാന് ഒരു അനിയനെപ്പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ ഒരിക്കലും എന്നെ ആ സിനിമയില് നിന്ന് മാറ്റണമെന്നല്ല പറഞ്ഞത്', എന്നാണ് ആസിഫ് പറയുന്നത്.
ആ ഹിറ്റ് കോംബോ വീണ്ടും, അജിത്തിന് അടുത്ത ബ്ലോക്ക് ബസ്റ്റർ ആകുമോ ചിത്രം'എനിക്കൊരു അപകടം ഉണ്ടായപ്പോൾ എന്നും വിളിച്ചു നോക്കിയ രണ്ടു പേരാണ് രാജു ചേട്ടനും സുപ്രിയ ചേച്ചിയും. ഞങ്ങളുടെ ഇടയില് വലിയ പ്രശ്നമുണ്ടെന്ന് സോഷ്യല് മീഡിയയില് കണ്ടപ്പോള് എനിക്കത് ഭയങ്കര വിഷമമായി' എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
'വണ്സ് അപ്പോണ് എ ടൈം ഇന് കൊച്ചി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് നാദിര്ഷ ഇതേക്കുറിച്ച് പറഞ്ഞത്. അമര് അക്ബര് അന്തോണിക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവുമോ, അങ്ങനെ ഉണ്ടാവുമെങ്കില് ആദ്യ ഭാഗത്തില് അതിഥിതാരമായി എത്തിയ ആസിഫ് അലി അതില് ഉണ്ടാവുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. രണ്ടാം ഭാഗം ഉണ്ടാവുമെങ്കില് ആസിഫ് ഉണ്ടാവുമെന്ന് പറഞ്ഞ നാദിര്ഷ ആസിഫിനോട് തങ്ങള്ക്ക് മറ്റൊരു കടപ്പാടും ഉണ്ടെന്ന് പറഞ്ഞു- 'അമര് അക്ബര് അന്തോണി ആദ്യം പ്ലാന് ചെയ്യുമ്പോള് മൂന്ന് കഥാപാത്രങ്ങളില് ഒരാള് ആസിഫ് അലി ആയിരുന്നു. പക്ഷേ രാജുവിലേക്ക് വന്നപ്പോള്, രാജുവാണ് പറഞ്ഞത് എടാ പോടാ എന്ന് വിളിച്ചിട്ട് ചെയ്യാന് പറ്റുന്ന ഒരു ഗ്രൂപ്പ് എന്ന് പറയുന്നത് ഞങ്ങള് ക്ലാസ്മേറ്റ്സ് ഗ്രൂപ്പ് ആണ്. അങ്ങനെയാണെങ്കില് കുറച്ചുകൂടി കംഫര്ട്ട് ആയിരിക്കുമെന്ന്. അപ്പോഴാണ് അങ്ങനെ നോക്കിയത്. അത് പറഞ്ഞപ്പോള് ഒരു മടിയും വിചാരിക്കാതെ മാറിയ ആളാണ് ആസിഫ്' എന്നായിരുന്നു നാദിര്ഷ പറഞ്ഞത്.
ആസിഫ് അലിയുടേതായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് തലവൻ. ഒരുപാട് നാളുകൾക്ക് ശേഷമുള്ള ആസിഫ് അലിയുടെ തിരിച്ചു വരവായാണ് ചിത്രത്തെ കണക്കാകുന്നത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ചിത്രം. ബിജു മേനോൻ-ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പറയുന്നത്.