'കല്യാണം കളറായി'; 100 കോടിക്കരികിൽ 'ഗുരുവായൂരമ്പല നടയില്'

കേരളത്തില് നിന്ന് മാത്രമായി 34.80 കോടി രൂപ ഗുരുവായൂര് അമ്പലനടയില് നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോര്ട്ട്

dot image

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് നേടുന്നത്. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബില് ചിത്രം എത്തിയത്. കുടുംബപ്രേക്ഷകരും ഇഷ്ടപ്പെടുന്ന ഒരു മികച്ച കോമഡി ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയില്. ചിത്രം ആഗോളതലത്തിൽ 80 കോടി ക്ലബിലെത്തിയെന്നാണ് റിപ്പോര്ട്ട്. ഉടനെ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ എത്തും.

കേരളത്തില് നിന്ന് മാത്രമായി 34.80 കോടി രൂപ ഗുരുവായൂര് അമ്പലനടയില് നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോര്ട്ട്. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമ ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ.

പാകിസ്താനിൽ നിന്ന് എകെ 47, നിരീക്ഷിക്കാൻ എഴുപതോളം പേർ; സൽമാൻ ഖാനെ അപായപ്പെടുത്താൻ ശ്രമമെന്ന് പൊലീസ്

കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us