ശ്രീനിയേട്ടൻ തന്നൊരു ടിപ്പായിരുന്നു അത്, വിനീതും പിന്നീട് ആ ടിപ്പ് പറഞ്ഞിട്ടുണ്ട്: ജിസ് ജോയ്

'വയലാർ എഴുതുവോ ഇതുപോലെ എന്നൊക്കെ എഴുതിവെക്കാൻ തോന്നുന്നത് ആ ടിപ്പിന്റെ ഫലമാണ്'

dot image

ബൈസൈക്കിൾ തീവ്സ് മുതൽ തലവൻ വരെ എത്തി നിൽക്കുകയാണ് ജിസ് ജോയ് എന്ന സംവിധായകന്റെ കലാജീവിതം. ജിസ്സിന്റെ സിനിമകൾ പോലെ തന്നെ ആ സിനിമയിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും അതിന്റെ കുസൃതി നിറഞ്ഞ ട്വിസ്റ്റുകൾ കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ആ ട്വിസ്റ്റുകൾക്ക് പിന്നിലെ കാരണം റിപ്പോർട്ടർ ടിവിയുമായി പങ്കുവെക്കുകയാണ് ജിസ് ജോയ്.

'സിനിമ എഴുതുമ്പോൾ മനസ്സിൽ ഒരു കുസൃതിയുണ്ടാവണമെന്ന് ശ്രീനിയേട്ടൻ പറഞ്ഞിട്ടുണ്ട്. ത്രില്ലറോ മറ്റെന്ത് തരം സിനിമയുമാകട്ടെ, ഉള്ളിൽ ഒരു കുസൃതി വേണം. അതൊരു നല്ല ടിപ്പായിട്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 'വയലാർ എഴുതുവോ ഇതുപോലെ' എന്നൊക്കെ എഴുതിവെക്കാൻ തോന്നുന്നത് ആ ടിപ്പിന്റെ ഫലമാണ്. അല്ലെങ്കിൽ അങ്ങനെയൊന്നും തോന്നുക പോലുമില്ല. ആ ഉപദേശമാവാം തലവനിൽ ജാഫർ ഇടുക്കിയുടെ കഥാപാത്രത്തിലൊക്കെ കണ്ടത്,'

'പിന്നീട് വിനീത് ശ്രീനിവാസൻ എന്നോടൊപ്പം ഒരു പരസ്യചിത്രം ചെയ്തപ്പോൾ ഞാൻ ചോദിച്ചു 'തിരക്കഥ എഴുതുമ്പോൾ അച്ഛന്റെ എന്തെങ്കിലും ഉപദേശം കിട്ടിയിട്ടുണ്ടോ' എന്ന്. എന്തെങ്കിലും പുതിയ ടിപ്പ് ലഭിക്കുമോ എന്നറിയാനാണ് ഞാൻ ചോദിച്ചത്. അപ്പോൾ വിനീത് പറഞ്ഞതും മനസ്സിൽ ഒരു കുസൃതിയോടെ എഴുതണം എന്നാണ്,' എന്ന് ജിസ് ജോയ് പറഞ്ഞു.

മെഗാസ്റ്റാർ എന്ന് വെക്കാൻ മമ്മൂക്ക സമ്മതിക്കില്ല, ഫാൻസിന് ടൈറ്റിൽ വേണം; പരിഹാരം ഇതായിരുന്നു: വൈശാഖ്

അതേസമയം ജിസ് ജോയ് സംവിധാനം ചെയ്ത പുതിയ ചിത്രം തലവൻ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ത്രില്ലർ ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില് അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image