'നുണ പ്രചാരണങ്ങളെ നേരിടാൻ എനിക്കൊപ്പം നിന്നവർക്ക് നന്ദി'; ആശ ശരത്ത്

കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല

dot image

സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്ത്തകളില് പ്രതികരിച്ച് നടിയും നർത്തകിയുമായ ആശ ശരത്ത്. ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ഓൺലൈൻ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നത്. നടിക്ക് ഈ കമ്പനിയിൽ ഷെയർ ഉണ്ടെന്നും പ്രാണ ഡാൻസ് ആപ്പും ഇതിന്റെ ഭാഗമാണെന്നുമായിരുന്നു ആരോപണം.

സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചാരണങ്ങളെ അതിജീവിച്ച് തനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നടി സോഷ്യൽ മീഡിയയിൽ കുറിപ്പു പങ്കുവെച്ച് അറിയിച്ചു. ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ വാർത്താക്കുറിപ്പും നടി പങ്കുവച്ചിട്ടുണ്ട്.

വന് വിജയമായി തലവന്; വിജയാഘോഷത്തില് പങ്കുചേര്ന്ന് മന്ത്രി വിഎന് വാസവനും

‘നന്ദി....സ്നേഹിച്ചവർക്ക് ഒപ്പം നിന്നവർക്ക്. പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല! ഒരു സ്ഥാപിത താൽപര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല. ഇനിയും കൂടെയുണ്ടാകണം.സ്നേഹത്തോടെ.. ആശാ ശരത്ത് ’, നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us