'ആശിർവാദിന്റെ നിർമ്മാണത്തിൽ മോൺസ്റ്ററിന്റെ ക്ഷീണം തീർക്കുന്ന ലാലേട്ടന്റെ വമ്പൻ ആക്ഷൻ ചിത്രം'; വൈശാഖ്

എല്ലാ വിമർശനങ്ങളും ഏറ്റുവാങ്ങി, മോഹൻലാലിനൊപ്പമുള്ള എൻ്റെ അടുത്ത ചിത്രത്തിലൂടെ ആ നഷ്ടം തിരികെ പിടിക്കും.

dot image

2022-ൽ മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മോൺസ്റ്റർ. പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടും കാത്തിരുന്ന ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ മമ്മൂട്ടി നായകനായ ടർബോ ബോക്സ് ഓഫീസിൽ ഹിറ്റടിക്കുമ്പോൾ മോഹൻലാലുമൊത്തുള്ള ചിത്രം ഉണ്ടാകുമെന്ന് പറയുകയാണ് സംവിധായകൻ വൈശാഖ്. അടുത്തിടെ അദ്ദേഹം നൽകിയ ഒരഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക്ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് മോൺസ്റ്റർ ചെയ്യാൻ നിർബന്ധിതനായതെന്ന് വൈശാഖ് പറഞ്ഞു. ചിത്രം ആദ്യം ഒടിടിക്ക് വേണ്ടി നിർമ്മിച്ചതാണെന്നും എന്നാൽ ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാൽ തിയേറ്ററുകളിൽ റിലീസ് ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എല്ലാ വിമർശനങ്ങളും ഏറ്റുവാങ്ങി, മോഹൻലാലിനൊപ്പമുള്ള എൻ്റെ അടുത്ത ചിത്രത്തിലൂടെ ആ നഷ്ടം തിരികെ പിടിക്കും. മോഹൻലാലുമൊത്തുള്ളത് ഒരു വലിയ ആക്ഷൻ ചിത്രമായിരിക്കും. സിനിമയുടെ തിരക്കഥ ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞു. മോഹൻലാലിൻ്റെ ആശിർവാദ് സിനിമാസാണ് പദ്ധതിക്ക് പിന്തുണ നൽകുന്നത്,' വൈശാഖ് വ്യക്തമാക്കി.

അതേസമയം, മമ്മൂട്ടിയെ നായകനാക്കി വൈശാഖിൻ്റെ ടർബോ രണ്ടാം വാരത്തിലും മുകിച്ച കളക്ഷനോടെ മുന്നേറുകയാണ്. സിനിട്രാക്കിൻറെ കണക്കനുസരിച്ച് കേരളത്തിൽ നിന്ന് ടർബോ ആദ്യ എട്ട് ദിനങ്ങളിൽ നേടിയത് 25.4 കോടിയാണ്. കേരളം കഴിഞ്ഞാൽ ഏറ്റവുമധികം കളക്ഷൻ വന്നത് കർണാടകത്തിൽ നിന്നാണ്. 2.25 കോടിയാണ് കർണാടക കളക്ഷൻ. തമിഴ്നാട്ടിൽ നിന്ന് ഒരു കോടിയും മറ്റെല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി 85 ലക്ഷവുമാണ് ചിത്രം നേടിയിരിക്കുന്നത്.

ലാപതാ ലേഡീസിനെ വെല്ലുമോ 'ഉള്ളൊഴുക്ക്; പ്രമോ എത്തിയിട്ടുണ്ട്
dot image
To advertise here,contact us
dot image