മമ്മൂക്ക പറഞ്ഞു അവന്റെ അടുത്തേക്കാ പോണേ, എന്നെ ജീവനോടെ വിട്ടാൽ മതി എന്ന്: വൈശാഖ്

'മമ്മൂക്കയ്ക്ക് അതൊരു എനർജിയാണ്, കുറച്ചുകൂടി ചെയ്യാം എന്ന് അദ്ദേഹം പറയും'

dot image

മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിന്റെ ടർബോ തിയേറ്ററുകളിൽ ആഘോഷമാവുകയാണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ സിനിമയുടെ ഹൈലൈറ്റ് മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ്. 73-ാം വയസ്സിൽ പ്രായത്തെ വെല്ലും വിധമാണ് സംഘട്ടന രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

എന്നാൽ മമ്മൂട്ടിക്ക് 73 വയസ്സായെന്ന് താൻ ചിന്തിച്ചിട്ടുപോലുമില്ലെന്നാണ് സംവിധായകൻ വൈശാഖ് പറയുന്നത്. കഥാപാത്രത്തിന് 45-50 വയസ്സാണുള്ളത്. അദ്ദേഹവും അതിന് തയ്യാറെടുത്തിരുന്നു. സംഘട്ടന രംഗങ്ങളെല്ലാം മമ്മൂട്ടി ആസ്വദിച്ചാണ് ചെയ്തതെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വൈശാഖ് വ്യക്തമാക്കി.

'മമ്മൂക്കയ്ക്ക് 73 വയസ്സായെന്ന് അദ്ദേഹത്തിന് അറിയാം, സോഷ്യൽ മീഡിയയ്ക്ക് അറിയാം. എന്നാൽ എനിക്കറിയില്ല, ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല. ടർബോ ജോസ് എന്ന കഥാപാത്രത്തിന് ഒരു 45-50 വയസ്സുണ്ടാകും. ഞാൻ ആ പ്രായം മാത്രമാണ് ചിന്തിച്ചിട്ടുള്ളത്. ആ പ്രായത്തിലുള്ള ഒരാൾ ചെയ്യുന്ന കാര്യങ്ങളാണ് ഞാൻ മമ്മൂക്കയോട് പറഞ്ഞത്. അദ്ദേഹം അതിന് തയ്യാറെടുത്തിരുന്നു,'

മെഗാസ്റ്റാർ എന്ന് വെക്കാൻ മമ്മൂക്ക സമ്മതിക്കില്ല, ഫാൻസിന് ടൈറ്റിൽ വേണം; പരിഹാരം ഇതായിരുന്നു: വൈശാഖ്

'എന്റെ സഹ സംവിധായകനായ ആഷിഖ് മമ്മൂക്കയുടെ മുൻ സിനിമയിലും ഭാഗമായിരുന്നു. ടർബോയിലേക്ക് ജോയിൻ ചെയ്യുമ്പോൾ മമ്മൂക്ക ആഷിഖിനോട് മമ്മൂക്ക പറഞ്ഞു, അവന്റെ അടുത്തോട്ടാ പോണേ, എന്നെ ജീവനോടെ വിട്ടാൽ മതിയെന്ന്. കുറച്ച് കഷ്ടപ്പാട് ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാം. അതിന് തയ്യാറാവുക എന്നത് അദ്ദേഹത്തിന്റെ മനസ്സാണ്,'

ശ്രീനിയേട്ടൻ തന്നൊരു ടിപ്പായിരുന്നു അത്, വിനീതും പിന്നീട് ആ ടിപ്പ് പറഞ്ഞിട്ടുണ്ട്: ജിസ് ജോയ്

'അദ്ദേഹം അതൊക്കെ എൻജോയ് ചെയ്താണ് ചെയ്തതും. ആ രംഗങ്ങൾ മ്യൂസിക് ഒക്കെ ഇട്ടു ഞാൻ എഡിറ്റ് ചെയ്തു കാണിക്കും. അത് കാണുമ്പോൾ മമ്മൂക്കയ്ക്ക് അതൊരു എനർജിയാണ്, കുറച്ചുകൂടി ചെയ്യാം എന്ന് അദ്ദേഹം പറയും', വൈശാഖ് കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image