ഇത് വേറെ ലെവൽ; ആസിഫ് അലി നായകനായെത്തുന്ന 'ലെവൽ ക്രോസ്സ്' ടീസർ

കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുമെന്ന് പ്രതീക്ഷയാണ് ടീസർ നൽകുന്നത്

dot image

ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുമെന്ന് പ്രതീക്ഷയാണ് ടീസർ നൽകുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലെവൽ ക്രോസ്സിനുണ്ട്. തലവന് ശേഷമുള്ള ആസിഫ് അലിയുടെ ചിത്രം എന്ന രീതിയിലും ലെവൽ ക്രോസ്സിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

സംവിധായകൻ അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്. സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന റാമിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്.

സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവൽ ക്രോസിന്റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമലാപോൾ ,ഷറഫുദ്ദീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.

മമ്മൂക്കയ്ക്ക് സിനിമ ബിസിനസല്ല, അങ്ങനെ കാണാനാണെങ്കിൽ അദ്ദേഹത്തിന് വേറെ കാര്യങ്ങൾ ചെയ്യാം: വൈശാഖ്

ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. ചിത്രം ജൂൺ രണ്ടാം വാരം തിയേയറ്ററുകളിലെത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us