ബിജു ചേട്ടനൊപ്പം പിടിച്ചു നിൽക്കുക എന്നതാണ് മറ്റേ ഹീറോയ്ക്ക് ചെയ്യാനുള്ളത്: ജിസ് ജോയ്

'രണ്ട് നായകന്മാരുള്ള സിനിമയിൽ പുള്ളിയുടെ ഏരിയ നമ്മൾ നോക്കണ്ട, പുള്ളി അത് കൊണ്ടുപോകും'

dot image

ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം തലവൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പൊലീസ് കഥാപാത്രമായെത്തിയ ബിജു മേനോന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ബിജു മേനോനൊപ്പം വർക്ക് ചെയ്തതിന്റെ അനുഭവങ്ങൾ റിപ്പോർട്ടർ ടിവിയുമായി പങ്കുവെക്കുകയാണ് ജിസ് ജോയ്.

'ബിജു ചേട്ടന്റെ പ്രത്യേകത എന്തെന്നാൽ രണ്ടു നായകന്മാരുള്ള സിനിമയിൽ പുള്ളിയുടെ ഏരിയ നമ്മൾ നോക്കണ്ട, പുള്ളി അത് കൊണ്ടുപോകും. അദ്ദേഹത്തിനൊപ്പം പിടിച്ചുനിൽക്കുക എന്നത് മാത്രമാണ് മറ്റേ നടന് ചെയ്യാനുള്ളത്. അദ്ദേഹം ചാക്കോച്ചനൊപ്പവും പൃഥ്വിരാജിനൊപ്പവുമെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ സൂക്ഷ്മമായി അഭിനയിക്കുന്ന നടനാണ്,'

'അഭിനയിക്കുമ്പോൾ ഇതിന്റെ ഔട്ടിൽ അദ്ദേഹം നമ്മളെ കില്ല് ചെയ്യുമെന്ന് നമുക്ക് മനസിലാകില്ല. പുള്ളി അത് ബോധപൂർവ്വം ചെയ്യുന്നതല്ല, 30 വർഷത്തെ എക്സ്പീരിയൻസിന്റെ ഗുണമാണ്. അദ്ദേഹം അഭിനയിക്കുമ്പോൾ നമുക്ക് തോന്നും ഇത് മതിയോ എന്ന്. എന്നാൽ എഡിറ്റിംഗ് സമയത്ത് ആ വിഷ്വൽ കാണുമ്പോൾ നമ്മൾ ഞെട്ടും. തലവന്റെ ഒരു പോസ്റ്ററുണ്ട്, മുകളിൽ ബിജു ചേട്ടന്റെ ചിത്രവും താഴെ ആസിഫിന്റെ ചിത്രവും. ആ ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്,'

രാജ് ബി ഷെട്ടി എൻജോയ് ചെയ്ത സീൻ, എന്നാൽ അത് സിനിമയിലില്ല: വൈശാഖ്

'അതുപോലെ സിനിമയുടെ കഥ പറയുന്ന സമയത്ത് വളരെ ശ്രദ്ധാപൂർവ്വമാണ് അദ്ദേഹം കഥ കേൾക്കുന്നത്. രണ്ടര മണിക്കൂർ കൊണ്ടാണ് ഞാൻ തലവന്റെ കഥ പറഞ്ഞത്. അത് കഴിഞ്ഞപ്പോൾ അദ്ദേഹം ഓരോ കഥാപാത്രത്തിന്റെയും പേര് വരെ ഓർത്തിരുന്നു സംശയങ്ങൾ ചോദിക്കാൻ തുടങ്ങി. ആ സിനിമയിൽ രമ്യ എന്നൊരു കഥാപാത്രമുണ്ട്, ആ കഥാപാത്രത്തിന്റെ വീട്ടുപേര് ഒരു തവണ മാത്രമാണ് സിനിമയിൽ പറയുന്നത്. കഥ കേൾക്കുമ്പോൾ ആ വീട്ടുപേര് പോലും അദ്ദേഹം ഓർത്തിരുന്നു,' ജിസ് ജോയ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us