പേരിനൊപ്പം പിതാവിന്റെ പേര് വേണ്ട; കോടതിയിൽ ഹർജി നൽകി നടി ആഞ്ജലീന ജോളിയുടെ മകള്

മൂത്ത മകൾ സഹാറ ഒരു കോളേജ് പരിപാടിക്കിടെ പിതാവിന്റെ പേര് ഉപേക്ഷിച്ച് സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ വൈറലായിരുന്നു

dot image

ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മകളായ ഷിലോ ജോളി-പിറ്റ് തന്റെ പേരിൽ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കാൻ അപേക്ഷ നല്കി. മെയ് 27 ന് 18-ാം ജന്മദിനത്തിലാണ് ഷിലോ പേര് മാറ്റാൻ ലോസ് ആഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഷിലോയുടെ നിലവിലെ മുഴുവൻ പേര് ഷിലോ നോവൽ ജോളി-പിറ്റ് എന്നാണ്.

ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും 15 വയസ്സുള്ള മകൾ വിവിയൻ തന്റെ പേരിൽ നിന്ന് 'പിറ്റ്' ഒഴിവാക്കിയതിന് പിന്നാലെയാണ് ഷിലോയുടെ നീക്കം. കഴിഞ്ഞ നവംബറിൽ, ഇവരുടെ മൂത്ത മകൾ സഹാറ ഒരു കോളേജ് പരിപാടിക്കിടെ പിതാവിന്റെ പേര് ഉപേക്ഷിച്ച് സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ വൈറലായിരുന്നു.

2016-ൽ ആഞ്ജലീനയും ബ്രാഡ് പിറ്റും വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. ബ്രാഡ് പിറ്റ് മക്കളുടെ സംരക്ഷണം പൂര്ണ്ണമായും ആഞ്ജലീനയ്ക്ക് വിട്ടുനല്കിയിരുന്നു. മക്കളിൽ നിന്നും പൂർണമായി അകന്നതിന്റെ ദേഷ്യത്തിലാണ് പിതാവിന്റെ പേര് ഉപേക്ഷിക്കാനുള്ള വൈകാരികമായ തീരുമാനം എടുത്തത് എന്നാണ് വിവരം.

വരവറിയിച്ച് ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും, 'നടന്ന സംഭവം' റിലീസ് തീയതി പ്രഖ്യാപിച്ചു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us