മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമയായ ടർബോ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മാസ് സിനിമകളിലൂടെ വമ്പൻ ഹിറ്റുകൾ കൊയ്ത സംവിധായകൻ വൈശാഖാണ് ടർബോ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വൈശാഖ്, മമ്മൂട്ടി നായകനായ പോക്കിരിരാജയിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നതും. ഇപ്പോഴിതാ മമ്മൂട്ടി എന്ന നിർമ്മാതാവുമായുള്ള അനുഭവങ്ങൾ റിപ്പോർട്ടറിനോട് പങ്കുവെക്കുകയാണ് അദ്ദേഹം.
'മമ്മൂക്ക നിർമ്മാതാവായി വരുമ്പോഴുള്ള ഗുണം എന്തെന്നാൽ അദ്ദേഹത്തിന് സാങ്കേതികമായ കാര്യങ്ങളെല്ലാം അറിയാമല്ലോ. അപ്പോൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ എളുപ്പമാണ്. അദ്ദേഹത്തോട് റിഗ് ചെയ്യുന്ന ക്യാമറ വേണമെന്ന് പറഞ്ഞാൽ റിഗ് ചെയ്യുന്നത് എന്തിനാണ് എന്നും അതിന്റെ ആവശ്യമുണ്ടോ എന്നും അദ്ദേഹത്തിന് അറിയാം. മറ്റൊരു നിർമ്മാതാവാണെങ്കിൽ നമ്മൾ കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കേണ്ടി വരും,'
'ടർബോയുടെ ക്ലൈമാക്സിനോട് അടുത്ത് മിലിറ്ററി ഒക്കെ വരുന്നൊരു രംഗമുണ്ട്. ആ സീൻ എടുത്തപ്പോൾ അദ്ദേഹം അത് റീ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. അത് ശുഷ്കിച്ചു പോയെന്നും വൈഡ് ക്യാൻവാസിൽ ചെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് ഒന്നുകൂടി ഷൂട്ട് ചെയ്യുക എന്നാൽ അതിനായി ഒരു ദിവസം ചെലവഴിക്കണം, പണച്ചെലവുമുണ്ട്. അത് ലാസ്റ്റ് റീഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു. സാധാരണ ഗതിയിൽ മറ്റൊരു നിർമ്മാതാവാണെങ്കിൽ അത് റീഷൂട്ട് ചെയ്യേണ്ട ആവശ്യമുണ്ടോ എന്നായിരിക്കും ചോദിക്കുക. മമ്മൂക്കയ്ക്ക് ആ രംഗത്തിന്റെ പെർഫക്ഷനാണ് വേണ്ടത്. ഇൻവെസ്റ്റ്മെന്റിനേക്കാൾ ആ സിനിമയുടെ ക്വാളിറ്റിയാണ് മമ്മൂക്ക നോക്കുന്നത്,'
മമ്മൂക്ക പറഞ്ഞു അവന്റെ അടുത്തേക്കാ പോണേ, എന്നെ ജീവനോടെ വിട്ടാൽ മതി എന്ന്: വൈശാഖ്'മമ്മൂക്കയ്ക്ക് സിനിമ ഒരു ബിസിനസല്ല. ബിസിനസായി കാണാനാണെങ്കിൽ അദ്ദേഹത്തിന് വേറെ പല കാര്യങ്ങളും ചെയ്യാം. ഇഷ്ടമുള്ളത് പോലെ, ആഗ്രഹിക്കുന്നത് പോലെ, വ്യത്യസ്തമായ സിനിമകൾ ചെയ്യുക എന്ന ആഗ്രഹവുമായാണ് അദ്ദേഹം മമ്മൂട്ടി കമ്പനി തുടങ്ങിയത്,' എന്ന് വൈശാഖ് പറഞ്ഞു.