ജിസ് ജോയ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു സൺഡേ ഹോളിഡേ. ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയിലെ പല ഡയലോഗുകളും ഇന്നും സൂപ്പർഹിറ്റാണ്. അതിൽ തന്നെ സിദ്ദിഖ് അവതരിപ്പിച്ച കഥാപാത്രം പറയുന്ന 'വയലാർ എഴുതുവോ ഇതുപോലെ...' എന്ന ഡയലോഗിന് പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. ആ ഹിറ്റ് ഡയലോഗിന് പിന്നിലെ കഥ റിപ്പോർട്ടറുമായി പങ്കുവെക്കുകയാണ് ജിസ് ജോയ്.
'ആ ഡയലോഗ് സെറ്റിൽ വെച്ച് ഉണ്ടാക്കിയതാണ്. ആ രംഗത്തിൽ ഒരു പഞ്ച് വേണമായിരുന്നു. ആസിഫ് അലിയുടെ കഥാപാത്രം ആ വീട്ടിലേക്ക് വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് കാണിക്കുന്നത്. ആ രംഗം കുറച്ച് ദൈർഘ്യമുളളതാണ്. തൊട്ടടുത്ത രംഗം ധർമജന്റെ കഥാപാത്രം ഒരു പരസ്യത്തിൽ അഭിനയിക്കുന്നതാണ്. അതിലേക്കുള്ള ലീഡ് കൊടുക്കുകയും വേണം ഈ രംഗത്തിൽ. അങ്ങനെ കുറച്ച് കുഴപ്പം പിടിച്ച സീനായിരുന്നു അത്,'
'സിദ്ദിഖിക്ക അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ, അവിടെ ഒരു തമാശ വേണം, അവിടെ ഒരു ചിരി കൂടി വീഴണം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇയാൾ സ്വന്തമായി വയലാർ ആണെന്നായിരിക്കും വിശ്വസിക്കുന്നത്. ബ്ലോക്ക് പോയല്ലോ ബ്ലോക്ക് പോയല്ലോ... നീ വന്നാൽ എൻ ലൈഫിന് ബ്ലോക്ക് പോയല്ലോ... എന്നൊക്ക എഴുതുമ്പോൾ പുള്ളിയുടെ വിചാരം ഇത് ഉദാത്തമായ സൃഷ്ടി ആണെന്നാണ്,'
'സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്, കിളിക്കൂട് നിലംപതിച്ചു'; വേദനയോടെ ഭാഗ്യലക്ഷ്മി'ജിസ്സിന്റെ മനസ്സിൽ അങ്ങനെയാണോ? എനിക്ക് തോന്നുന്നത് ഒരു നിവർത്തിയുമില്ലാത്തത് കൊണ്ടായിരിക്കാം അയാൾ അങ്ങനെ എഴുതുന്നത് എന്ന് സിദ്ദിഖിക്ക പറഞ്ഞു. വയലാർ പോലും എഴുതില്ല ഇങ്ങനെ... എന്ന് പറഞ്ഞാലോ എന്ന് ഞാൻ ചോദിച്ചു. അപ്പോ സിദ്ദിഖിക്ക വയലാർ എഴുതുവോ ഇതുപോലെ... എന്ന് പറഞ്ഞു. അത് എല്ലാവര്ക്കും ഇഷ്ടമാവുകയും ചെയ്തു,' എന്ന് ജിസ് ജോയ് പറഞ്ഞു.