എംസിയുവിന്റെ ആദ്യ ആർ റേറ്റഡ് സിനിമ; പുതുചരിത്രവുമായി ഡെഡ്പൂൾ ആൻഡ് വോൾവറിൻ

ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും

dot image

മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഡെഡ്പൂൾ ആൻഡ് വോൾവറിൻ'. റയാൻ റെയ്നോൾഡ്സ്, ഹ്യൂ ജാക്ക്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്. സിനിമയ്ക്ക് ആർ റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്.

വയലൻസ്, ലൈംഗിക പരാമർശങ്ങൾ, ഭാഷാ പ്രയോഗങ്ങൾ എന്നിവ കണക്കിലെടുത്താണ് സിനിമയ്ക്ക് ആർ റേറ്റിംഗ് ലഭിച്ചത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സിനിമയ്ക്ക് ആർ റേറ്റിംഗ് ലഭിക്കുന്നത്.

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്. 2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2വിന്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. റയാൻ റെയ്നോൾഡ്സിന്റെ മുൻചിത്രങ്ങളായ ഫ്രീ ഗയ്, ദി ആദം പ്രൊജക്റ്റ് എന്നീ സിനിമകളും ഷോൺ ലെവിയാണ് ഒരുക്കിയത്.

'ഞാൻ ഡബ്ബിങ് മറന്നുവെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞു...'; അല്ലു അർജുന് ശബ്ദമായതിനെക്കുറിച്ച് ജിസ് ജോയ്

റയാൻ റെയ്നോൾഡ്സ്, റെറ്റ് റീസ്, പോൾ വെർനിക്, സെബ് വെൽസ് എന്നിവരുടേതാണ് തിരക്കഥ. ജെന്നിഫർ ഗാർനർ, എമ്മ കോറിൻ, കരൺ സോണി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us