ഹൈപ്പില്ലാതെ വന്ന് തിയേറ്ററിൽ ശ്രദ്ധ നേടിയ തമിഴ് ചിത്രം; ഇനി ഒടിടിയിൽ കാണാം

കവിന്റെ കരിയറിൽ ബ്രേക്ക് കൊണ്ടുവന്ന ചിത്രം കൂടിയാണ് സ്റ്റാർ

dot image

തമിഴ് ബോക്സ് ഓഫീസിൽ ഈ വർഷം ചലനമുണ്ടാക്കാൻ സാധിക്കാതെ പോയ ഒരു പിടി സിനിമകൾക്കിടയിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ നേടി വിജയിച്ച ചിത്രമാണ് ഇലൻ സംവിധാനം ചെയ്ത 'സ്റ്റാർ'. തമിഴ് യുവതാരനിരയിലേക്ക് വരവറിയിച്ച കവിൻ എന്ന നടന് കരിയർ ബ്രേക്ക് കൊണ്ടുവന്ന ചിത്രം കൂടിയായ സ്റ്റാർ ഒടിടിയിൽ റിലീസ് ചെയ്തു.

ഇന്ന് ആമസോൺ പ്രൈമിലാണ് ചിത്രമെത്തിയത്. ഒരു നടനാകാൻ ആഗ്രഹിക്കുന്ന യുവാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്. തിയേറ്ററിൽ മികച്ച അഭിപ്രായങ്ങൾ ലഭിച്ച ചിത്രം മറ്റ് റിലീസ് ഷെഡ്യൂൾ കാരണമാണ് തിയേറ്റർ റൺ വെട്ടിക്കുറച്ചത്. എന്നിരുന്നാലും സിനിമ ഒടിടി പ്ലാറ്റ്ഫോമിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് നിർമ്മാതാക്കളും പ്രതീക്ഷിക്കുന്നത്.

ആദ്യ ആഴ്ചയിൽ മാത്രം15 കോടിയിലധികം നേടിയ 'സ്റ്റാർ' ബോക്സ് ഓഫീസിൽ ശക്തമായ തുടക്കമാണ് കുറിച്ചത്. എന്നാൽ രണ്ടാം ആഴ്ച്ച മുതൽ കളക്ഷനിൽ കാര്യമായ കുതിപ്പ് ഉണ്ടായില്ല. 23 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത് എങ്കിലും സ്റ്റാർ സിനിമയുടെ ബജറ്റ് താരതമ്യപ്പെടുത്തുമ്പോൾ ചിത്രം ലാഭത്തിലാണ്.

കവിനോടൊപ്പം അദിതി പോവൻകാർ, പ്രീതി മുകുന്ദൻ എന്നിവർ അഭിനയിച്ച ചിത്രത്തിൽ മലയാള താരം ലാൽ, ഗീത കൈലാസം എന്നിവർ സഹതാരങ്ങളായി. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

'ഈ മോഹൻലാൽ പടം കുറച്ച് സ്പെഷ്യലാണ്'; 'എൽ 360' ആകാംക്ഷ നിറയ്ക്കുന്നുവെന്ന് പ്രേക്ഷകർ, വീഡിയോ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us