അന്നും ഇന്നും; ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ശാലിനി

സോഷ്യല് മീഡിയയില് വൈറലായി ചിത്രങ്ങള്

dot image

പ്രായം എത്ര ആയാലും ശാലിനി എന്നും മലയാളികള്ക്ക് ബേബി ശാലിനിയാണ്. ഇപ്പോഴിതാ മെഗാസ്റ്റാര് ചിരഞ്ജീവിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം ശാലിനി തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. ആ ചിത്രത്തിനൊടൊപ്പം ഒരു പഴയകാല ചിത്രവും ശാലിനി പങ്കുവച്ചിട്ടുണ്ട്.

ഇരുവരും കണ്ടുമുട്ടിയത് ഹൈദരാബാദില് വച്ചാണ്. സഹോദരി ശാമിലിയ്ക്കും സഹോദരന് റിച്ചാര്ഡിനുമൊപ്പമാണ് ശാലിനി ചിരഞ്ജീവിയെ കാണാനെത്തിയത്. ജഗദേക വീരുഡു അതിലോക സുന്ദരി എന്ന ചിത്രത്തിന്റെ സെറ്റില് നിന്നെടുത്ത ഒരു പഴയകാല ചിത്രവും ശാലിനി പങ്കുവച്ചിട്ടുണ്ട്. ചിരഞ്ജീവിക്കും ശ്രീദേവിക്കുമൊപ്പമുള്ള ചിത്രമാണ് നടി പങ്കുവച്ചത്.നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ജഗദേക വീരുഡു അതിലോക സുന്ദരിയില് ചിരഞ്ജീവിയുടെ മകളായാണ് ശാലിനി അഭിനയിച്ചത്.

അടുത്തിടെ അജിത്തിനൊപ്പമുള്ള ചിത്രം ചിരഞ്ജീവിയും പങ്കുവച്ചിരുന്നു. ഷൂട്ടിങ് സെറ്റില് അജിത് തന്നെ കാണാനെത്തിയതും താരം ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തിരുന്നു. അതേസമയം വിശ്വംഭര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണിപ്പോള് ചിരഞ്ജീവി. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us