നിതിൻ മോളിക്ക് പിന്നാലെ ആൽപ്പറമ്പിൽ ഗോപിയും ഒടിടിയിലേക്ക്;മലയാളി ഫ്രം ഇന്ത്യ ഡിജിറ്റൽ സ്ട്രീമിങ് ഉടൻ

ഷാരിസ് മുഹമ്മദാണ് സിനിമയുടെ തിരക്കഥ

dot image

നിവിന് പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം മലയാളി ഫ്രം ഇന്ത്യ ഒടിടി റിലീസിന്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈയില് സ്ട്രീമിങ് ആരംഭിക്കും. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഷാരിസ് മുഹമ്മദാണ് സിനിമയുടെ തിരക്കഥ. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ശാരീസ് മുഹമ്മദും ഒന്നിച്ച ചിത്രമാണിത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

തലവൻ തകർത്തു, കോടികൾ സ്വന്തമാക്കി മൂന്നാം വാരത്തിലേക്ക്

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് നിർമ്മാണം. നിവിന് പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല് മുടക്കിലൊരുങ്ങിയ ചിത്രമാണിത്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ് ഛായാഗ്രഹണവും നിർവഹിച്ചു. എഡിറ്റിംഗ്- കളറിംഗ് ശ്രീജിത്ത് സാരംഗ്, ആർട്ട് ഡയറക്ടർ അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, മ്യൂസിക് ജേക്സ് ബിജോയ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us