മഞ്ഞുമ്മൽ ബോയ്സിന് ഓസ്കാർ ലഭിച്ചില്ലെങ്കിൽ പുരസ്കാരത്തിൽ വിശ്വസിക്കില്ല; അൽഫോൻസ് പുത്രൻ

സിനിമയ്ക്ക് ഓസ്കർ ലഭിച്ചില്ലെങ്കിൽ ആ പുരസ്കാരത്തിൽ ഇനി വിശ്വസിക്കില്ല. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അസാധ്യമായാണ് ഒരുക്കിയിരിക്കുന്നത്

dot image

മലയാള സിനിമയുടെ സീൻ തന്നെ മാറ്റി മറിച്ച ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്'. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ 200 കോടി ക്ലബ്ബിൽ ഇടം നേടാൻ അധിക സമയം ഒന്നും എടുത്തില്ല. ചിത്രം ഒടിടിയിൽ എത്തിയിട്ടും പ്രതാപത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. നിരവധിപേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

സംവിധായകൻ അൽഫോൻസ് പുത്രൻ മഞ്ഞുമ്മൽ ബോയിസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിനിമയ്ക്ക് ഓസ്കർ ലഭിച്ചില്ലെങ്കിൽ പിന്നെ ഓസ്കറിൽ വിശ്വസിക്കില്ലെന്ന് അൽഫോൻസ് പുത്രൻ പറഞ്ഞു. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'ചിത്രം ഓസ്കർ അർഹിക്കുന്നു. മികച്ച ഒരു സർവൈവർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സിനിമയ്ക്ക് ഓസ്കർ ലഭിച്ചില്ലെങ്കിൽ ആ പുരസ്കാരത്തിൽ ഇനി വിശ്വസിക്കില്ല. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അസാധ്യമായാണ് ഒരുക്കിയിരിക്കുന്നത്. ചിദംബരത്തിനും ടീമിനും നന്ദി, മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചതിന്. ഇന്നാണ് ചിത്രം കാണുന്നത്. വൈകിപോയതിൽ വിഷമം അറിയിക്കുന്നു. യഥാർത്ഥ ആളുകൾ അനുഭവിച്ച വേദന ആരും അനുഭവിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്.

'നാലേ മുക്കാൽ കോടിയുടെ കാർ എലി കരണ്ടു, നന്നാക്കാൻ ലക്ഷങ്ങൾ വീണ്ടും ചിലവായി'; കാർത്തിക് ആര്യന്

ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 26 ദിവസങ്ങൾ കൊണ്ടാണ് 200 കോടി ക്ലബിൽ ഇടം നേടിയത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തമിഴ്നാട്ടിൽ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. എല്ലാ തെന്നിന്ത്യന് സംസ്ഥാനങ്ങളില് നിന്നും 10 കോടിയിലധികം നേടിയ മലയാളത്തിലെ ആദ്യ ചിത്രമായിരിന്നു മഞ്ഞുമ്മല് ബോയ്സ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us