Jan 24, 2025
05:08 AM
ദളപതി വിജയ് നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഗില്ലി' ഇപ്പോൾ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുമുൻപ് നിരവധി താരങ്ങളുടെ നിരവധി സിനിമകൾ റീ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും അതിനൊന്നും ഉണ്ടാക്കാൻ സാധിക്കാത്ത സ്വീകാര്യതയാണ് ഗില്ലിക്ക് ലഭിക്കുന്നത്.
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് , റീ-റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് ഗില്ലി. തിയേറ്ററുകളിൽ ചിത്രം 50 ദിവസം പൂർത്തിയായി. 50 കോടി നേടിയ വിജയ്യുടെ ആദ്യ ചിത്രം കൂടിയാണ് ഗില്ലി. 20 കോടിക്കുമുകളിൽ ചിത്രം റീ റിലീസിൽ സ്വന്തമാക്കിയിട്ടുണ്ട്.
വിജയ് ചിത്രത്തിലെ ഡിലീറ്റഡ് കോമഡി സീനുകൾ, വൈറലായി വീഡിയോஒரு படம் ரீரிலீஸ்ல இந்த அளவுக்கு வசூல் சாதனை பண்ணது இது தான் முதல் முறை 💥
— RamKumarr (@ramk8060) June 8, 2024
வாழ்த்துக்கள் @Harshath_rvs@sakthivelan_b ❤️ #Ghilli 50 days 🔥 pic.twitter.com/yJF3o2SzxB
320 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ്, ആശിഷ് വിദ്യാര്ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.
2004 ഏപ്രില് 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില് പറഞ്ഞിട്ടുണ്ട്.