അമ്പാന്റെ ലൗ സ്റ്റോറിയോ; ആവേശത്തിന് ശേഷം ജിത്തു മാധവന്റെ പുതിയ ചിത്രം

ഫഹദ് ഫാസിലും ജിത്തു മാധവനും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്

dot image

ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സജിന് ഗോപു. ആവേശത്തിൽ ഇദ്ദേഹം അവതരിപ്പിച്ച അമ്പാൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ജിത്തു മാധവന്റെ തിരക്കഥയിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ നായകനായെത്തുന്നത് സജിന് ഗോപുവാണ്. ചിത്രത്തിന്റെ പൂജ ചടങ്ങുകള് നടന്നു.

നവാഗതനായ ശ്രീജിത്ത് ബാബുവാണ് സംവിധാനം. ഹദ് ഫാസിലും ജിത്തു മാധവനും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. അനശ്വര രാജനാണ് നായിക. ആവേശം സിനിമയിൽ കോളേജ് ക്ലർക്കായും ഹോസ്റ്റൽ നടത്തിപ്പുകാരനായും വേഷമിട്ട നടനാണ് ശ്രീജിത്ത് ബാബു. ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം ഉൾപ്പടെയുള്ള സിനിമകളിൽ ശ്രദ്ദേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ജിത്തു മാധവൻ -ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ആവേശം' വലിയ ഓളമാണ് ഉണ്ടാക്കിയത്. ചിത്രം ആഗോളതലത്തിൽ 150 കോടിയിലേറെ സ്വന്തമാക്കിയിരുന്നു. ഏപ്രില് 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോകള് മുതല് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

മന്ത്രിക്കൊപ്പം വേദിയിൽ ഇരിക്കാനുള്ള യോഗ്യതയില്ലെന്ന് സംഘാടകർ; നടിയെ ചേർത്ത് നിർത്തി മന്ത്രി

ഫഹദ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബംഗളൂരു പശ്ചാത്തലമാക്കുന്ന ആക്ഷന് കോമഡി ചിത്രത്തില് രംഗ എന്ന ഗ്യാങ്സ്റ്റര് കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില് മലയാളത്തിലെ എക്കാലത്തെയും വലിയ നാലാമത്തെ സാമ്പത്തിക വിജയമാണ് ആവേശം. മറുഭാഷാ സിനിമാപ്രേമികള്ക്കിടയിലും സംസാരവിഷയമായിരുന്നു ചിത്രം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us