തിയേറ്ററിൽ ആളൊഴിയാതെ മമ്മൂട്ടി ചിത്രം ടർബോ. ആക്ഷൻ മാസ് എന്റർടെയ്നർ തകർപ്പൻ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ടർബോ 20,000 ഷോകൾ പൂർത്തിയാക്കി എന്നറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. റിലീസ് ചെയ്ത് പത്തൊൻപത് ദിവസം കൊണ്ടാണ് ഈ നേട്ടം. കേരളത്തിൽ മാത്രമാണ് 20,000 ഷോകൾ ടർബോ പൂർത്തി ആക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
20,000 ഷോകൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ടർബോ. കണ്ണൂർ സ്ക്വാഡ് ( 29.2K), ഭീഷ്മപർവ്വം(25.8K) എന്നീ ചിത്രങ്ങളാണ് ടർബോയ്ക്ക് മുന്നിൽ. മധുരരാജ(18.2K), ദ പ്രീസ്റ്റ്(18.2K) എന്നിവയാണ് ഷോയുടെ കാര്യത്തിൽ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.
മന്ത്രി പദവി വേണ്ടെന്ന് വെയ്ക്കാൻ മാത്രം സുരേഷ് ഗോപിയെ പ്രേരിപ്പിച്ച ആ ചിത്രങ്ങൾ അത്ര ഗംഭീരമാണോ?ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. വൈശാഖ് സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ സീക്വൻസുകൾക്ക് ആവേശമാണ് തിയേറ്ററിൽ. നായകനൊത്ത പ്രതിനായകനാണ് ടർബോയിൽ. വില്ലനായുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ പെർഫോമൻസും മലയാളികൾ കയ്യടി നൽകി സ്വീകരിച്ചിട്ടുണ്ട്.