മമ്മൂട്ടി നായകനായ 'പുഴു'വിന് ശേഷം പുതു ചിത്രവുമായി റത്തീന; നവ്യയും സൗബിനും മുഖ്യവേഷങ്ങളിൽ

ചിത്രത്തിന്റെ ടൈറ്റില് നവ്യ നായരും സൗബിനും ചേര്ന്നാണ് പ്രകാശനം ചെയ്തത്

dot image

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പാതിരാത്രി'. ചിത്രത്തിന്റെ സ്വിച്ചോണ് ചടങ്ങ് കൊച്ചിയില് നടന്നു. ചടങ്ങില് സംവിധായകന് ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. ചിത്രത്തിന്റെ ടൈറ്റില് നവ്യ നായരും സൗബിനും ചേര്ന്നാണ് പ്രകാശനം ചെയ്തത്. തുടര്ന്ന് നവ്യ നായരുടെ അച്ഛനമ്മമാരായ രാജുവും വീണയും ചേര്ന്ന് ചിത്രത്തിന്റെ സ്വിച്ചോണ് നിര്വഹിച്ചു.

ടാഗ് ലൈന് സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില് രണ്ട് പൊലീസുകാര് ഉള്പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'പാതിരാത്രി'യുടേത്. നവ്യ നായരും സൗബിന് ഷാഹിറും പ്രധാനവേഷങ്ങളില് എത്തുന്ന ചിത്രം നിര്മ്മിക്കുന്നത് ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസറാണ്. 'ഒരുത്തീ' എന്ന ചിത്രത്തിനുശേഷം ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് ഒരുങ്ങുന്ന പുതിയ നവ്യ നായര് ചിത്രം കൂടിയാണ് 'പാതിരാത്രി'. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

അമ്പാന്റെ ലൗ സ്റ്റോറിയോ; ആവേശത്തിന് ശേഷം ജിത്തു മാധവന്റെ പുതിയ ചിത്രം

സൗബിനെയും നവ്യ നായരെയും കൂടാതെ സണ്ണി വെയ്ന്, ശബരീഷ് വര്മ, ആന് അഗസ്റ്റിന് തുടങ്ങിയവരും ചിത്രത്തില് പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാലും സംഗീതം ജേക്സ് ബിജോയിയുമാണ് നിര്വ്വഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്സ്: നവീന് മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us