'ഒരിത്തിരി മര്യാദ, ജനത്തിന് ഇത് വല്ലതുമറിയാവോ..?' സംവിധായകനെതിരെ വീണ്ടും ആരോപണം

റിപ്പോർട്ടർ ടിവിയുടെ കാർഡ് പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രതീഷ് പൊതുവാളിനെതിരെ അനൂപ് വിമർശനങ്ങൾ ഉന്നയിച്ചതും പ്രതികരിച്ചതും

dot image

സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ വീണ്ടും ആരോപണം. കലാസംവിധായകനായ അനൂപ് ചാലിശ്ശേരിയാണ് രതീഷ് ബാലകൃഷ്ണൻ മറ്റൊരു കലാസംവിധായകനോട് നടത്തിയെന്നാരോപിക്കുന്ന സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. രതീഷിന്റെ 'ന്നാ താൻ പോയി കേസ് കൊട്' എന്ന സിനിമയിലെ സെറ്റ് വർക്കുകൾ ഭൂരിഭാഗവും ചെയ്ത അജയ് മങ്ങാടിന്റെ പേര് ആ ചിത്രത്തിന്റെ ടൈറ്റിലിൽ കൊടുക്കാതിരുന്നെന്നും അതു കാരണം അദ്ദേഹത്തിന് അവാർഡ് നഷ്ടമായെന്നും അനൂപ് പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ കാർഡ് പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രതീഷ് പൊതുവാളിനെതിരെ അനൂപ് വിമർശനങ്ങൾ ഉന്നയിച്ചതും പ്രതികരിച്ചതും.

'ന്നാ താൻ കേസ് കൊടു'ത്തത് നന്നായി. നിങ്ങൾക്ക് നീതി ലഭിക്കട്ടെ. സത്യം എന്നായാലും പുറത്തുവരും, അവഗണിയ്ക്കപ്പെടുന്നവരുടെ കരച്ചിലുകൾ കാലഹരണപ്പെടുകയില്ല. അത് നിരന്തരം മുഴങ്ങിക്കൊണ്ടേയിരിക്കും. ഇതേ സംവിധായകന്റെ കഴിഞ്ഞ സിനിമയിലെ കോടതിയടക്കമുള്ള വലിയ സെറ്റുകളടക്കം 95 ശതമാനവും സെറ്റ് വർക്ക് ചെയ്ത കലാസംവിധായകൻ അജയ് മാങ്ങാടിന്റെ പേര് ആ ചിത്രത്തിന്റെ ക്രെഡിറ്റ് കാർഡിൽ കൊടുത്തില്ല. ബാക്കിയുള്ള 5 ശതമാനം മാത്രം സെറ്റ് വർക്ക് ചെയ്ത വേറൊരു കലാസംവിധായകന് അതേ വർഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാർഡും കിട്ടി. അങ്ങനെ അജയ് മാങ്ങാട് എന്ന കലാസംവിധായകൻ പരിഹസിയ്ക്കപ്പെട്ടു. ആരോപണങ്ങളാൽ തളയ്ക്കപ്പെട്ടു. അയാൾ പ്രതിഷേധിച്ചില്ല. കോടതിയിൽ പോയില്ല. സോഷ്യൽ മീഡിയയിൽ നിരന്തരം തള്ളി മറിച്ചില്ല. പൊള്ളുന്ന അവഗണന ഇത്രയും കാലം നെഞ്ചിലേറ്റി. കാലം മാറി. അവഗണന മാറിയില്ല ഇതാ മറ്റൊരാൾ കൂടി ഇരയായിരിക്കുന്നു'- അനൂപ് പറഞ്ഞു.

ജനത്തിന് ഇത് വല്ലതുമറിയാവോ? സംവിധായകാ. നിങ്ങൾ ഒന്ന് ചുണ്ടനക്കിയിരുന്നെകിൽ. ഇത്തിരി മനുഷ്യത്വം കാണിച്ചിരുന്നെങ്കിൽ ആ കലാകാരന്റെ അർഹതക്കുള്ള അംഗീകാരം നഷ്ടമാകുമായിരുന്നില്ല. പേരോ പെരുമയോ വേണ്ട. ഒരിത്തിരി മര്യാദ. സഹജീവികളോട് കരുണ അൽപ്പം സൗഹാർദ്ദം. അതല്ലേ വേണ്ടത് എന്നും അനൂപ് കുറിച്ചു.

'പ്രസവ വേദനയിലും ഡാൻസ്, സദസ്സിൽ പ്രസവിക്കാനും തയ്യാറായിരുന്നു';ആരാധന അതിരുകവിഞ്ഞപ്പോള് സംഭവിച്ചത്

രതീഷ് പൊതുവാളിന്റെ അടുത്തിടെ റിലീസായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായ ലിജി പ്രേമന് തന്റെ പേര് ക്രെഡിറ്റിൽ വെച്ചില്ലെന്നും പണം ബാക്കി നൽകിയില്ലെന്നും ആരോപിച്ച് സംവിധായകനും രണ്ട് നിർമ്മാതാക്കൾക്കും എതിരെ എറണാകുളം മുന്സിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. ആ വിവാദം ചൂട് പിടിക്കുന്നതിനിടയിലാണ് അടുത്ത ആരോപണവും വന്നിരിക്കുന്നത്.

dot image
To advertise here,contact us
dot image