'പ്രസവ വേദനയിലും ഡാൻസ്, സദസ്സിൽ പ്രസവിക്കാനും തയ്യാറായിരുന്നു';ആരാധന അതിരുകവിഞ്ഞപ്പോള് സംഭവിച്ചത്

ഡെലിവറിയോടടുത്തതാണ് പരിപാടിയെന്ന് അറിയാമായിരുന്നെങ്കിലും പൂർണ ഗർഭിണി ആയതിന്റെ പേരിൽ അതൊഴിവാക്കാൻ ആഗ്രഹിച്ചില്ല.

dot image

പ്രസവവേദന പോലും വകവെയ്ക്കാതെ പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിയിൽ പങ്കെടുത്ത് ഡാൻസ് ചെയ്ത് ആരാധിക. രണ്ടു മാസം മുൻപു നടന്ന സംഭവം ആരാധിക തന്നെയാണ് വെളിപ്പെടുത്തിയത്. ലോകസംഗീതപര്യടനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ മെൽബണിൽ ടെയ്ലർ സ്വിഫ്റ്റ് എത്തിയപ്പോഴാണ് സംഭവം. ഗായികയുടെ കടുത്ത ആരാധികയായ ജെൻ, പ്രസവ വേദന സഹിച്ചും ലൈവ് സംഗീത പരിപാടി കാണാൻ എത്തുകയായിരുന്നു. മൂന്നു മണിക്കൂർ നിന്നാണ് ആരാധിക സംഗീത നിശ ആസ്വദിച്ചത്.

മണിക്കൂറുകളോളം സഞ്ചരിച്ചാണ് പങ്കാളി മൈക്കിൾസിനും ഇരട്ട സഹോദരി ഡാനിക്കുമൊപ്പം ജെൻ ഗുട്ടറസ് ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടി കാണാന് മെൽബണിൽ എത്തിയത്. ഒരു വർഷം മുന്നേ തന്നെ പരിപാടിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ ജെൻ ബുക്ക് ചെയ്തിരുന്നു. ഡെലിവറിയോടടുത്തതാണ് പരിപാടിയെന്ന് അറിയാമായിരുന്നെങ്കിലും പൂർണ ഗർഭിണി ആയതിന്റെ പേരിൽ അതൊഴിവാക്കാൻ ജെൻ ആഗ്രഹിച്ചില്ല.

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന സുമതി വളവ്; ഓൾ ഇന്ത്യാ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിന്

ഇപ്പോഴിതാ തന്റെയും മകളുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ചു വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജെൻ ഗുട്ടറസ്. തങ്ങൾ സുഖമായിരിക്കുന്നുവെന്നും ടെയ്ലറിന്റെ പാട്ട് കേൾക്കുന്ന സമയത്ത് പ്രസവേദന അനുഭവപ്പെട്ടപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും ജെൻ പ്രതികരിച്ചു. ലൈവ് പരിപാടി നടക്കുന്നതിന് ഇടയിൽ കുഞ്ഞിനെ പ്രസവിക്കുകയാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെയെന്ന തീരുമാനത്തിലായിരുനെന്നും ജെൻ പറഞ്ഞു. അല്ലാതെ, പരിപാടി പാതി വഴിയിൽ ഉപേക്ഷിച്ചു പോകാൻ തയാറല്ലായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us