ജൊനാസ് ബ്രദേഴ്സിലെ കെവിൻ ജൊനാസിന് ക്യാന്സര്; ഞെട്ടല് മാറാതെ ആരാധകർ, നിറകണ്ണുകളോടെ താരം

ചർമത്തെ ബാധിക്കുന്ന കാൻസറാണിത്

dot image

പ്രശസ്ത ഗായകരായ ജോനാസ് ബ്രദേഴ്സിലെ ആദ്യത്തെയാൾ കെവിന് ജൊനാസിന് അർബുദം. താരം തന്നെയാണ് രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായെന്നും ബാധിച്ച സെല്ലുകൾ നീക്കം ചെയ്തെന്നും താരം സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ച്. താരത്തിന്റെ അസുഖ വിവരം അറിഞ്ഞ ഞെട്ടലിലാണ് ആരാധകർ.

ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ കെവിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ തനിക്ക് വിശ്രമമാണ് വേണ്ടതെന്നും വീട്ടിൽ തന്നെയാണെന്നും ഗായകൻ കുറിച്ചു. കെവിന്റെ മേൽ നെറ്റിയിൽ വളർന്നു വന്നിരുന്ന ബേസൽ സെൽ കാർസിനോമ (BCC) നീക്കം ചെയ്തതായും അറിയിച്ചു. ചർമത്തിലെ പഴയ കോശങ്ങൾ നശിക്കുന്ന മുറയ്ക്ക് പുതിയവ ഉത്പാദിപ്പിക്കുന്ന ഒരുതരം കോശമാണ് ബേസൽ സെൽ.

ചർമത്തെ ബാധിക്കുന്ന കാൻസറാണ് കെവിന് ബാധിച്ചിരിക്കുന്നത്. അർബുദത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ വൈകാതെ ഉടൻ തന്നെ അത് ചികിത്സിക്കണമെന്നും അവണന കാട്ടരുതെന്നും കെവിൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലൂടെയും അറിയിച്ചു. ഗായകന്റെ അപ്രതീക്ഷതി വാർത്തയിൽ നിരവധി ആരാധകർ ഖേദം രേഖപ്പെടുത്തുകയും ആരോഗ്യാവാനായി സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തിട്ടുണ്ട്. കെവിൻ ജൊനാസ്, ജോ ജൊനാസ്, നിക്ക് ജൊനാസ് എന്നിവരാണ് ജൊനാസ് ബ്രദേഴ്സിലെ അംഗങ്ങൾ.

മിസ്റ്ററി ത്രില്ലറുമായി അർജുൻ അശോകൻ, നായികയായി അപർണ ദാസ്; 'ആനന്ദ് ശ്രീബാല' ഒരുങ്ങുന്നു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us