ഇന്ന് രംഗണ്ണനെ പോലെ ഒരു നായികയെ മലയാളത്തില് കാണാനില്ല, ഈ മേഖലയില് അസന്തുലിതാവസ്ഥയുണ്ട്; കനി കുസൃതി

'എല്ലാ മേഖലകളിലും സ്ത്രീകൾ ഇപ്പോഴും പിന്നിലാണ്. സമൂഹത്തിൽ അർഹമായ സ്ഥാനത്തിനായി ഇപ്പോഴും അവർ പോരാടുകയാണ്'

dot image

മലയാള സിനിമ മേഖലയിൽ ഇന്നും അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് നടി കനി കുസൃതി. മലയാളത്തിൽ ശ്രദ്ധ നേടുന്ന നായകന്മാരുണ്ടാകുന്നത് പോലെ നായികമാരുണ്ടാകുന്നില്ല എന്നും നല്ല എഴുത്തുകാരുടെ അഭാവമുണ്ടെന്നും കനി പറഞ്ഞു. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു കനിയുടെ പ്രതികരണം. സിനിമയ്ക്കുള്ളിലെ പുരുഷ സൗഹൃദങ്ങളിൽ നിന്ന് സിനിമകളുണ്ടാകന്നത് പോലെ സ്ത്രീകൾക്കിടയിൽ അങ്ങനെ എന്തുകൊണ്ട് ഒരു സിനിമ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

എല്ലാ മേഖലകളിലും സ്ത്രീകൾ ഇപ്പോഴും പിന്നിലാണ്. സമൂഹത്തിൽ അർഹമായ സ്ഥാനത്തിനായി ഇപ്പോഴും അവർ പോരാടുകയാണ്. ലിംഗഭേദം കണക്കിലെടുക്കാതെ നോക്കുകയാണെങ്കിൽ കഴിവുകളുള്ള നിരവധി കലാകാരന്മാർ പുറത്തേക്ക് വരാനാകാതെ ജീവിതി സാഹചര്യത്തിൽ കുടുങ്ങി കിടക്കുകയാണ്. മറ്റൊന്ന് നമുക്ക് നല്ല എഴുത്തുകാർ ഇല്ല എന്നുള്ളതാണ്. മാത്രമല്ല വിജയിച്ചവരിൽ കൂടുതൽ പുരുഷന്മാരാകുമ്പോൾ നിർമ്മാതാക്കൾ സ്വാഭാവികമായും ആ നടന്മാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ആ വിടവ് നികത്തുന്നതിന് നമുക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.

ഇക്കാലത്ത്, ആവേശത്തിലെ രംഗ അണ്ണനെ പോലെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരം ഇംപ്രഷൻ ഉണ്ടാക്കി നിലനിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ കാണാനേയില്ല. അതേസമയം ഉർവശി മാഡത്തിന് അങ്ങനെ നിൽക്കാൻ സാധിച്ചിട്ടുണ്ട്. പുരുഷ താരങ്ങൾ എല്ലായ്പ്പോഴും നല്ല കഥകളും കഥാപാത്രങ്ങളുമാണ് നോക്കുന്നതും ആസ്വദിക്കുന്നതും. മോഹൻലാലിൻ്റെയോ ശ്രീനിവാസൻ്റെയോ കാര്യം എടുത്താൽ തന്നെ അത് മനസിലാകും. ഇന്നും നമ്മൾ അവരുടെ സിനിമകൾ ആസ്വദിക്കുന്നു.

ഈ മേഖലയ്ക്ക് ഒരു അസന്തുലിതാവസ്ഥയുണ്ട്. കൂടാതെ, ട്രാൻസ്ജെൻഡേഴ്സിൻ്റെ കഥകളൊന്നും ഇതുവരെ നമ്മുടെ ഇൻഡസ്ട്രിയിൽ നിന്ന് പുറത്തുവന്നിട്ടില്ല, വ്യത്യസ്ത പ്രായക്കാരെക്കുറിച്ചുള്ള കഥകളും നമ്മൾ കാണുന്നില്ല. 20-40 വയസിനിടയിലുള്ള ആളുകളെക്കുറിച്ചാണ് സിനിമകളധികവും. എന്നാൽ അന്താരാഷ്ട്ര സിനിമകളിൽ അങ്ങനെയല്ല, എല്ലാ പ്രായക്കാരെയും സിനിമയിലൂടെ പ്രതിനിധീകരിക്കുന്നുണ്ട്. മലയാളം ഇൻഡസ്ട്രിയിൽ ഇത്തരമൊരു മുന്നേറ്റമാണ് നഷ്ടമായതായി എനിക്ക് തോന്നുയിട്ടുള്ളത്, കനി വ്യക്തമാക്കി.

ബിരിയാണി എന്ന സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു എന്ന കനിയുടെ വാക്കുകളെ നാസി ജർമ്മനിയിലെ സിനിമകൾ ഏറ്റെടുക്കുന്ന അഭിനേതാക്കളുമായി ജെ ദേവിക താരതമ്യം ചെയ്ത് സംസാരിച്ചത് ചർച്ചയായിരുന്നു. ഇതിനെ കുറിച്ചുള്ള കനിയുടെ മറുപടി ഇങ്ങനെ,

അത്തരം കാര്യങ്ങളോട് എങ്ങനെ പ്രതികരക്കണമെന്ന് എനിക്ക് ഇന്നും അറിയില്ല. ഒരു കലാകാരി എന്ന നിലയിൽ ഒരു കഥ കേൾക്കുമ്പോൾ എനിക്ക് എന്റേതായ വ്യാഖ്യാനങ്ങളും സംശയങ്ങളുമുണ്ടാകും. എന്നിരുന്നാലും, അവസാനം, എൻ്റെ ബോധ്യം തിരക്കഥയിലും സംവിധായകൻ്റെ കാഴ്ചപ്പാടിലും അധിഷ്ഠിതമാണ്.

ഏതൊരു കലാസൃഷ്ടിയും പ്രേക്ഷകരുടെ വ്യാഖ്യാനങ്ങൾക്കും വിധേയമാണ്. ഒരു പ്രേക്ഷക എന്ന നിലയിൽ ഞാൻ ബിരിയാണി എന്ന സിനിമയെ കണ്ടിരുന്നെങ്കിൽ, ഞാൻ അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുമായിരുന്നു. പക്ഷേ ഇപ്പോഴും ഞാൻ എൻ്റെ നിലപാട് ശരിയാണ് എന്ന് പറയുന്നില്ല. സജിനോടൊപ്പം വർക്ക് ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു പ്രൊപ്പഗാണ്ട ഉണ്ടായിരുന്നില്ലെന്ന് എനിക്ക് ഉറപ്പാണ്. ഈ കഥ എനിക്ക് എങ്ങനെ ലഭിച്ചു എന്നതിനെ അടിസ്ഥാനമാക്കിയല്ല, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പൊതുവായ കാഴ്ച്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us