സൈനിക സേവനം അവസാനിച്ച് ജിന്; ഗംഭീര വരവേല്പ്പ് നല്കി ബിടിഎസ് ആര്മി, 1000 പേര്ക്ക് ഫ്രീ ഹഗ്

ബാന്ഡില് നിര്ബന്ധിത സൈനിക സേവനം പൂര്ത്തിയാക്കുന്ന ആദ്യ താരമാണ് ജിന്

dot image

പതിനെട്ട് മാസത്തോളം നീണ്ട സൈനിക സേവനത്തിന് ശേഷം, ബിടിഎസ് അംഗമായ ജിൻ പുറത്തേക്ക്. ബിടിഎസിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ജിന്. പുറത്തിറങ്ങിയ ജിന്നിന് വന് വരവേല്പ്പാണ് ബിടിഎസ് ആര്മി നല്കിയത്. സിയോളിൽ കഴിഞ്ഞ ദിവസം താരത്തിന് സ്വാഗതമൊരുക്കിയ പരിപാടിയില് ജിന് ആയിരം ആരാധകരെ ആലിംഗനം ചെയ്ത് തിരിച്ചുവരവ് ആഘോഷിച്ചത് ശ്രദ്ധേയമായിരുന്നു.

ബാന്ഡില് നിര്ബന്ധിത സൈനിക സേവനം പൂര്ത്തിയാക്കുന്ന ആദ്യ താരമാണ് ജിന്. ബാക്കി ആറ് പേര് സേവനം തുടരുകയാണ്. 2025 -ഓടെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി താരങ്ങള് തിരിച്ചു വരുന്നതോടെ ബിടിഎസ് എന്ന ലോക പ്രശസ്ത ബാന്ഡ് വീണ്ടും പുനരാരംഭിക്കും. അതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്.

ജെ-ഹോപ്പ്, ആർഎം, വി, ജിമിൻ, ജങ്കൂക്ക് എന്നിവരാണ് ബിടിഎസ് ബാൻഡിലെ മറ്റ് അംഗങ്ങള്. ദക്ഷിണ കൊറിയയിൽ, 18 നും 35 നും ഇടയിൽ പ്രായമുള്ള ശാരീരിക പ്രശ്നങ്ങളില്ലാത്ത എല്ലാ പുരുഷന്മാരും 18 മുതൽ 21 മാസം വരെ സൈന്യത്തിൽ അനുഷ്ഠിക്കണമെന്നത് നിർബന്ധമാണ്. എന്നാല് ഈ നിര്ബന്ധിത സേവനത്തില് നിന്ന് പിന്മാറാന് മറ്റ് ചില കെ-പോപ് താരങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്. സൈനിക സേവനം ഒഴിവാക്കാനായി ബിടിഎസിന്റെ കമ്പനിയായ ബിഗ് ഹിറ്റ്സ് ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. തുടര്ന്ന് ഒരോരുത്തരായി സൈനിക പരിശീലനത്തിലേക്ക് കടന്നത്.

dot image
To advertise here,contact us
dot image