സുശാന്തിന്റെ ഓര്മ്മയുടെ നാല് വർഷം; സഹോദരന്റെ മരണം രാഷ്ട്രീയ അജണ്ടയായി എന്തുകൊണ്ട് മാറിയെന്ന് ശ്വേത

'നിസ്സഹായവസ്ഥയാണ് ഇപ്പോള്, സത്യത്തിനായി നിരവധി തവണ അധികാരികളോട് അപേക്ഷിച്ചു. എനിക്ക് എൻ്റെ ക്ഷമയും വിശ്വാസവും നഷ്ടപ്പെടുന്നു, ഈ അലച്ചില് ഉപേക്ഷിക്കാൻ തോന്നുന്നു'

dot image

എപ്പോഴും മുഖത്ത് വിരിയുന്ന നിറ പുഞ്ചിരിയോടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് സുശാന്ത് സിംഗ് രാജ്പുത്. ബോളിവുഡ് ലോകത്തിന് മാത്രമായിരുന്നില്ല ഇന്ത്യന് സിനിമ പ്രേക്ഷകര്ക്കിടയില് പ്രിയങ്കരനായിരുന്ന സുശാന്തിന്റെ അപ്രതീക്ഷിത മരണം ഒരു ഞെട്ടല് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ വേര്പാടിന്റെ നാല് വര്ഷം തികയുമ്പോള് നിരവധി പേരാണ് അദ്ദേഹത്തന്റെ ഓര്മ്മകളില് പങ്കുചേരുന്നത്. അതിനിടെ സുശാന്തിന്റെ സഹോദരി പങ്കുവെച്ച ഹൃദയഭേദകമായ ഒരു പോസ്റ്റ് കൂടി ശ്രദ്ധ നേടുകയാണ്.

സുശാന്തിന് എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും തങ്ങളുടെ കുടുംബത്തിന് മനസ്സിലാകുന്നില്ല എന്നും മരണം ഒരു ദുരൂഹമായി തുടരുന്നതിന് പിന്നിലെ രാഷ്ട്രീയ അജണ്ട എന്തായിരുന്നുവെന്നും ശ്വേത ചോദിക്കുന്നു. സുശാന്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞങ്ങൾ അർഹരല്ലേ എന്നും ഇതുവരെയും സാധാരണ ജീവിതത്തിലേക്ക് കടക്കാന് തങ്ങളുടെ കുടുംബത്തിന് സാധിച്ചിട്ടില്ല എന്നും ശ്വേത സോഷ്യല് മീഡിയ പോസ്റ്റില് കുറിച്ചു.

സഹോദരാ, നീ ഞങ്ങളെ വിട്ടുപോയിട്ട് 4 വർഷമായിരിക്കുന്നു, 2020 ജൂൺ 14-ന് എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. നിൻ്റെ മരണം ഒരു ദുരൂഹമായി തുടരുകയാണ്. നിസ്സഹായവസ്ഥയാണ് ഇപ്പോള്, സത്യത്തിനായി നിരവധി തവണ അധികാരികളോട് അപേക്ഷിച്ചു. എനിക്ക് എൻ്റെ ക്ഷമയും വിശ്വാസവും നഷ്ടപ്പെടുന്നു, സത്യത്തിനായുള്ള ഈ അലച്ചില് ഉപേക്ഷിക്കാൻ തോന്നുന്നു.

എന്നാൽ ഇന്ന്, അവസാനമായി, കേസിൽ സഹായിക്കാൻ കഴിയുന്ന എല്ലാവരോടും പറയുകയാണ്, നിങ്ങളുടെ ഹൃദയത്തിൽ കൈവെച്ച് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു ഞങ്ങളുടെ സഹോദരൻ സുശാന്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞങ്ങൾ അർഹരല്ലേ? എന്തുകൊണ്ടാണ് ഇത് ഒരു രാഷ്ട്രീയ അജണ്ടയായി മാറിയത്? അന്ന് സുശാന്തിന്റെ മുറിയില് കണ്ടെത്തിയതും സംഭവിച്ചതും എന്താണ് എന്ന് നേരായ രീതിയിൽ പറയാൻ കഴിയാത്തത് എന്തുകൊണ്ട്? ഞാൻ അഭ്യർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു, ഒരു കുടുംബമായി മുന്നോട്ട് പോകാൻ ഞങ്ങളെ സഹായിക്കൂ. ഞങ്ങൾക്ക് അർഹമായ ഉത്തരം നൽകൂ...

പാട്ടുകളുടെ പകർപ്പവകാശം ഇളയരാജയുടെ കൈവശമില്ല; കോടതിയിൽ അപ്പീലുമായി എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us