മറ്റെല്ലാ സിനിമകളും മാറ്റിവെച്ച് ജഗതി ചേട്ടൻ വാസ്തവത്തിനായി തലമൊട്ടയടിച്ചു: എം പത്മകുമാർ

'അമ്പിളി ചേട്ടനെ പോലൊരാൾ ഒരു കഥാപാത്രത്തിനായി ഇത്രയും സമയം ഡെഡിക്കേറ്റ് ചെയ്യുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും'

dot image

ജഗതി ശ്രീകുമാറിന്റെ വ്യത്യസ്തങ്ങളിൽ വ്യത്യസ്തമായ വേഷമായിരുന്നു വാസ്തവം എന്ന സിനിമയിലെ ഉണ്ണിത്താൻ ആശാൻ. രാജ്യത്തെ ഭരണ സംവിധാനങ്ങളുടെ പാളിച്ചകളും അഴിമതിയും വരച്ചുകാട്ടുന്ന കഥാപാത്രമായിരുന്നു അത്. ഭരണത്തിന്റെ ഇടനാഴികളിലെ ദല്ലാളുകളുടെ മാനറിസങ്ങളും തന്മയത്വത്തോടെയാണ് ജഗതി പകർന്നാടിയത്. ഇപ്പോഴിതാ സിനിമയിലെ ജഗതിയുടെ കഥാപാത്രത്തെക്കുറിച്ച് റിപോർട്ടറുമായി സംസാരിക്കുകയാണ് സംവിധായകൻ എം പത്മകുമാർ.

'വാസ്തവത്തിൽ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഉണ്ണിത്താനാശാൻ എന്ന കഥാപാത്രം ജഗതി ചേട്ടൻ ചെയ്യണമെന്ന് തോന്നി. അന്ന് അദ്ദേഹം നിൽക്കാൻ സമയമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന സമയമാണ്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് മൊട്ടയടിച്ച് അൽപ്പം കുറ്റിമുടിയുള്ള തരത്തിലുള്ള ലുക്കാണ് വേണ്ടത് എന്ന് പറഞ്ഞപ്പോൾ രണ്ടാഴ്ച മറ്റെല്ലാ സിനിമകളും മാറ്റിവെച്ച് ഈ സിനിമയ്ക്കായി മുടി മൊട്ടയടിച്ചു. അമ്പിളി ചേട്ടനെ പോലൊരാൾ ഒരു കഥാപാത്രത്തിനായി ഇത്രയും സമയം ഡെഡിക്കേറ്റ് ചെയ്യുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും. അതിന്റെ റിസൾട്ട് ആയിരുന്നു ആ കഥാപാത്രത്തിൽ കണ്ടത്. അത് ചെയ്യാൻ അമ്പിളി ചേട്ടനല്ലാതെ മറ്റൊരാളില്ല,' എന്ന് എം പത്മകുമാർ പറഞ്ഞു.

പാട്ടുകളുടെ പകർപ്പവകാശം ഇളയരാജയുടെ കൈവശമില്ല; കോടതിയിൽ അപ്പീലുമായി എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ

2006 ലായിരുന്നു വാസ്തവം എന്ന സിനിമ റിലീസ് ചെയ്തത്. പൃഥ്വിരാജ്, കാവ്യ മാധവൻ, സംവൃത സുനിൽ, മുരളി, സിന്ധു മേനോൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാബു ജനാർദ്ദനന്റെ രചനയിൽ ഒരുങ്ങിയ സിനിമയിലൂടെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പൃഥ്വി നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us