നൂറും അല്ല ഇരുന്നൂറും അല്ല, 'അതുക്കും മേലേ'; ഇന്ത്യൻ നായകന്മാർ 'സോ എക്സ്പെൻസീവ്'

ഇന്ത്യയിലെ ഏറ്റവും വിലയേറിയ പുരുഷ താരങ്ങളുടെ ഉയര്ന്ന പ്രതിഫലം 200 കോടിയും കടന്നു നില്ക്കുകയാണ് ഇപ്പോള്

dot image

ഇന്ത്യന് സിനിമ വാണിജ്യപരമായി വന് മുന്നേറ്റം നടത്തുന്ന കാലമാണിത്. സിനിമകളുടെ ബജറ്റും കളക്ഷനുമൊക്കെ ഉയരുന്നതിനനുസരിച്ച് താരങ്ങളുടെ പ്രതിഫലത്തിലും ഈ മാറ്റം സംഭവിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ പുരുഷ താരങ്ങളുടെ ഉയര്ന്ന പ്രതിഫലം 200 കോടിയും കടന്നു നില്ക്കുകയാണ് ഇപ്പോള്. ബിസിനസ് ഇൻസൈഡർ ഇന്ത്യയുടെ റിപ്പോർട്ടനുസരിച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ താരം ഷാരൂഖ് ഖാനാണ്.

ഷാരൂഖ് ഖാൻ ഒരു സിനിമയ്ക്ക് ഏകദേശം 150 കോടി മുതൽ 250 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. ഷാരൂഖ് ഖാന്റെ പത്താൻ, ജവാൻ ചിത്രങ്ങളിൽ താരം 100 കോടിക്കുമുകളിൽ പ്രതിഫലം വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നായികയായെത്തിയ ദീപിക പദുകോൺ ചിത്രത്തിന് 15 കോടിയാണ് വാങ്ങിയത്.

'അന്ന് എന്റെ നിർബന്ധത്തിന് മമ്മൂട്ടിയെ നായകനാക്കി, ചിത്രം പരാജയം'; സ്വർഗചിത്ര അപ്പച്ചൻ

പട്ടികയിൽ രണ്ടാം സ്ഥാനത്ത് തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജിനികാന്താണുള്ളത്. 150 മുതൽ 210 കോടിവരെയാണ് ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം. താരത്തിന്റെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം ജയ്ലർ ആഗോളതലത്തിൽ 600 കോടിയ്ക്കു മുകളിൽ നേടിയിരുന്നു. 210 കോടിയാണ് ഈ ചിത്രത്തിന് വേണ്ടി രജനികാന്ത് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

മൂന്നാം സ്ഥാനത്ത് തമിഴ് നടൻ വിജയ് ആണുള്ളത്. 130 മുതൽ 200 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. വിജയുടെ ഒടുവിൽ റിലീസ് ചെയ്ത ലോകേഷ് കനകരാജ് ചിത്രം ലിയോ 574 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയത്. 120 കോടിയാണ് ചിത്രത്തിൽ വിജയുടെ പ്രതിഫലം. നാലാം സ്ഥാനത്ത് തെന്നിന്ത്യൻ താരം പ്രഭാസ് ആണുള്ളത്. 100 മുതൽ 200 കോടി വരെയാണ് പ്രഭാസിന്റെ പ്രതിഫലം. പ്രഭാസിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കൽക്കിയിൽ 150 കോടി രൂപയാണ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അഞ്ചും ആറും സ്ഥാനത്തുള്ള ആമിർ ഖാനും സൽമാൻ ഖാനും നൂറു മുതൽ 175 കോടി വരെയാണ് പ്രതിഫലം. കമൽ ഹാസൻ 150 കോടി വരെയും എട്ടാം സ്ഥാനത്തുള്ള അല്ലു അർജുൻ 125 കോടിയുമാണ് വാങ്ങുന്നത്. അക്ഷയ് കുമാർ 60 മുതൽ 145 കോടി വരെയും തമിഴ് നടൻ അജിത്ത് കുമാർ 105 കോടിയുമാണ് പ്രതിഫലം വാങ്ങുന്നത്.

dot image
To advertise here,contact us
dot image