അറ്റ്ലി പ്രതിഫലമായി 80 കോടി ആവശ്യപ്പെട്ടു; അല്ലു അർജുൻ ചിത്രം ഉപേക്ഷിച്ച് നിർമ്മാതാക്കൾ?

നിർമാതാക്കൾ സിനിമ ഉപേക്ഷിച്ചതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്

dot image

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് അറ്റ്ലി. രാജാ റാണി എന്ന തമിഴ് ചിത്രത്തിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം ഒടുവിൽ ചെയ്തത് ഷാരൂഖ് ഖാനൊപ്പമുള്ള ജവാൻ എന്ന ബോളിവുഡ് ചിത്രമാണ്. പിന്നാലെ അറ്റ്ലിയുടെ അടുത്ത ചിത്രത്തിൽ അല്ലു അർജുൻ നായകനാകുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു.

ഇപ്പോഴിതാ നിർമാതാക്കൾ ആ സിനിമ ഉപേക്ഷിച്ചതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. അല്ലുവിനൊപ്പമുള്ള സിനിമയ്ക്കായി അറ്റ്ലി പ്രതിഫലമായി 80 കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഇക്കാരണത്താലാണ് നിർമ്മാതാക്കൾ സിനിമ ഉപേക്ഷിച്ചതെന്നും പ്രമുഖ തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വമ്പന് ബജറ്റില് ഒരു ആക്ഷൻ ത്രില്ലർ സിനിമയായിരുന്നു അര്ജുന്-അറ്റ്ലി കോംബോയിൽ പദ്ധതിയിട്ടിരുന്നത്. അറ്റ്ലി പല തവണ അല്ലുവുമായി കൂടിക്കാഴ്ച നടത്തുകയും കഥ പറയുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

രൺവീറിന്റെ ഡാൻസ് കണ്ട കാണികളുടെ പൊട്ടി ചിരി, താരത്തിന്റെ ആദ്യ ഓഡീഷൻ വീഡിയോ വൈറൽ

സംവിധായകൻ ശങ്കറിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അറ്റ്ലി എ ആർ മുരുകദോസ് നിർമ്മിച്ച 'രാജാ റാണി' എന്ന ചിത്രത്തിലൂടെയാണ് കോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് നേടിയ അറ്റ്ലിക്ക് അടുത്തതായി വിജയ്യുടെ 'തെരി' സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചു. അതിനു ശേഷം വിജയ്യുടെ തന്നെ മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങളും അറ്റ്ലി തന്നെ സംവിധാനം ചെയ്തു.

ഷാരൂഖ് ഖാൻ നായകനായ ജവാനാണ് അറ്റ്ലിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. എസ് ആർ കെ ഇരട്ടവേഷങ്ങളിലെത്തിയ ചിത്രത്തിൽ നയൻതാരയായിരുന്നു നായികാ വേഷത്തിലെത്തിയത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിച്ചത്. ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ആഗോളതലത്തിൽ 1000 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.

dot image
To advertise here,contact us
dot image