'എന്തു സംഭവിച്ചാലും മഞ്ജു വാര്യരുമായുള്ള സീൻ ഒരിക്കലും കട്ട് ചെയ്യരുതെന്ന് പറഞ്ഞു'; വിജയ് സേതുപതി

ഇരു കഥാപാത്രങ്ങളുടെയും പ്രണയത്തെ വളരെ മനോഹരമായാണ് വെട്രിമാരൻ ചിത്രീകരിച്ചിരിക്കുന്നത്

dot image

വിജയ് സേതുപതി എന്ന നടനെ അടയാളപ്പെടുത്തിയ കഥാപാത്രങ്ങളിലൊന്നാണ് വിടുതലൈ സിനിമയിലെ പെരുമാൾ. വെട്രിമാരന്റെ സംവിധാനത്തിൽ ശക്തമായ മക്കള്പ്പടയുടെ പോരാട്ടത്തിന്റെ വീറും വാശിയുമുള്ള കഥ പറഞ്ഞ ചിത്രത്തിന്റ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ സിനിമയുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ കൂടി പങ്കുവെയ്ക്കുകയാണ് താരം. മഹാരാജ എന്ന വിജയ് സേതുപതിയുടെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് താരം വിടുതലൈ 2-ന്റെ വിശേഷം പങ്കുവെച്ചത്.

ചിത്രത്തിൽ വിജയ് സേതുപതിയുടെ ഭാര്യയായി മഞ്ജു വാര്യർ അഭിനയിക്കുന്നുണ്ടെന്നാണ് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്. ഇരു കഥാപാത്രങ്ങളുടെയും പ്രണയത്തെ വളരെ മനോഹരമായാണ് വെട്രിമാരൻ ചിത്രീകരിച്ചിരിക്കുന്നത് എന്നും നടൻ പറഞ്ഞു.

ഞാനും മഞ്ജു വാര്യരും തമ്മിലുള്ള ഭാഗം എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. ആ രംഗങ്ങൾ എന്തു സംഭവിച്ചാലും ട്രിം ചെയ്യരുതെന്ന് ഞാൻ വെട്രിമാരനോട് ആവശ്യപ്പെട്ടു. 'വിടുതലൈ 2' ഇപ്പോൾ അവസാന ഘട്ട ചിത്രീകരണത്തിലാണ്. സിനിമയുടെ ചിത്രീകരണം രണ്ടാഴ്ച കൂടി തുടരും. ശേഷം ഉടൻ തന്നെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് ടീം നീങ്ങും ഈ വർഷം അവസാനത്തോടെ വിടുതലൈ 2 റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്, വിജയ് സേതുപതി കൂട്ടിച്ചേർത്തു.

കൽക്കി ഒന്നിൽ നിൽക്കില്ലേ? കമൽഹാസൻ അഴിഞ്ഞാടാൻ പോകുന്നത് രണ്ടാം ഭാഗത്തിലോ?; സർപ്രൈസുകളേറെ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us