ദേവദത്ത് ഷാജി സംവിധായകനാകുന്നു, 'ധീരൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആദ്യമായി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണ് ധീരൻ

dot image

മമ്മൂട്ടി നായകനായ 'ഭീഷ്മപർവ്വം' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി തിരക്കഥയും സംവിധാനവും ഒരുക്കുന്ന പുതിയ ചിത്രം 'ധീരൻ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'വികൃതി' , 'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. ലോഹിത ദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിത ദാസ് ആദ്യമായി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണ് ധീരൻ.

ചിത്രത്തിന് ആശംസകൾ അറിയിച്ച് നടൻ ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംവിധായകന് അമൽ നീരദും ചിത്രത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ് എന്ന ചിത്രത്തിന്റെ സഹ സംവിധായകൻ കൂടിയായിരുന്നു ദേവദത്ത് ഷാജി. അടുത്ത വർഷമായിരിക്കും ചിത്രത്തിന്റെ റിലീസ്. ചിത്രത്തിലെ താരങ്ങളുയും മറ്റു അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us