'അനിമൽ' ഒരു പ്രശ്നമാണ്, രൺബീർ കപൂർ രാമനായി വന്നാൽ ആളുകൾ സ്വീകരിക്കില്ല ; സുനിൽ ലാഹ്രി

100 മില്യൺ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റ്. അതായത് ഏകദേശം 835 കോടി രൂപ.

dot image

സന്ദീപ് റെഡ്ഡി വംഗയുടെ 'അനിമൽ' എന്ന ചിത്രത്തിന് ശേഷം, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'ത്തിലാണ് രൺബീർ കപൂർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രീരാമനായി രൺബീറും സീതയായി സായിപല്ലവിയുമാണ് വേഷമിടുന്നത്. ചിത്രത്തിനെതിരെ പല കോണിൽ നിന്നും വിമർശനങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. ഇപ്പോഴിതാ രൺബീർ കപൂറിനെ രാമനായി ആളുകൾ സ്വീകരിക്കില്ലെന്ന് നടൻ സുനിൽ ലാഹ്രി പറഞ്ഞിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറയുന്നത്.

എൺപതുകളിൽ രാമാനന്ദ് സാഗറിൻ്റെ രാമായണത്തിൽ ലക്ഷ്മണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് സുനിൽ ലാഹ്രി. രാമനായി രൺബീറിന്റെ ലുക്ക് വളരെ നല്ലതാണ്. അവൻ വളരെ മിടുക്കനായതിനാൽ, ആ വേഷത്തിൽ അവൻ തികഞ്ഞതായി കാണപ്പെടും. എന്നാൽ ആളുകൾ അദ്ദേഹത്തെ രാമനായി എത്രത്തോളം അംഗീകരിക്കുമെന്ന് എനിക്കറിയില്ല എന്നാണ് സുനിൽ ലാഹ്രി പറയുന്നത്.

'മാരൻ' റീമേക്കിൽ അതിഥി; 'സൂററൈ പോട്ര്' ഹിന്ദി പതിപ്പിൽ സൂര്യ

ഒരു മികച്ച നടനാണ് രൺബീർ എന്നതിൽ സംശയമില്ല. അവൻ നീതി പുലർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ മാറ്റാൻ കഴിയാത്തത് ആളുകളുടെ ധാരണയാണ്. അനിമൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം വിപരീത വേഷത്തിൽ ശ്രീരാമനായി രൺബീറിനെ ആളുകൾ ശ്രീകരിക്കില്ല എന്നും സുനിൽ ലാഹ്രി പറഞ്ഞു. നേരത്തെയും രൺബീർ രാമനാകുന്നതിനെതിരെയും ചിത്രത്തിലെ മറ്റു കാസ്റ്റിനെതിരെയും വിമർശനങ്ങൾ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ചിത്രീകരണവും താത്കാലികമായി നിർത്തിവെച്ചിരുന്നു.

ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം. 100 മില്യൺ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റ്. അതായത് ഏകദേശം 835 കോടി രൂപ. ഒരു ദൃശ്യ വിരുന്ന് ഒരുക്കുകയെന്നതാണ് ലക്ഷ്യം എന്നും അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. 600 ദിവസത്തെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി വരുക എന്നാണ് സൂചന. സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗം പൂര്ണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. 2026ൽ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us