അല്ലു അർജുൻ കൈവിട്ടു പോയി, പകരം സാക്ഷാല് സല്മാന്, ഇത് അറ്റ്ലി വെറിത്തനം, റിപ്പോര്ട്ട്

അല്ലുവിനൊപ്പമുള്ള സിനിമയ്ക്കായി അറ്റ്ലി പ്രതിഫലമായി 80 കോടി രൂപ ആവശ്യപ്പെട്ടു

dot image

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് അറ്റ്ലി. 'രാജാ റാണി' എന്ന തമിഴ് ചിത്രത്തിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം ഒടുവിൽ ചെയ്തത് ഷാരൂഖ് ഖാനൊപ്പമുള്ള ജവാൻ എന്ന ബോളിവുഡ് ചിത്രമാണ്. പിന്നാലെ അറ്റ്ലിയുടെ അടുത്ത ചിത്രത്തിൽ അല്ലു അർജുൻ നായകനാകുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ നിന്ന് അല്ലു അർജുൻ പിന്മാറിയിരുന്നു. ഇത് വാര്ത്തയും ആയിരുന്നു. എന്നാല് ഇപ്പോള് അറ്റ്ലീ സല്മാന് ഖാനുമായി ചേര്ന്ന് ചിത്രം ചെയ്യുന്നു എന്നാണ് പ്രചരിക്കുന്ന വാർത്തകൾ. തമിഴിലെ മുന്നിര പ്രൊഡക്ഷന് കമ്പനിയായ സണ് പിക്ചേഴ്സ് ചിത്രം നിര്മ്മിച്ചേക്കും എന്നാണ് വിവരം.

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന 'സിക്കന്ദറി'ന്റെ തിരക്കിലാണ് സൽമാൻ ഇപ്പോള്. ഈ ചിത്രത്തിനായി ബിഗ് ബോസ് ഒടിടി അവതരണം പോലും സല്മാന് ഉപേക്ഷിച്ചിരുന്നു. അതേ സമയം അറ്റ്ലി ചിത്രം അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 'സിക്കന്ദർ' അടുത്ത വർഷം ഈദ് റിലീസിനാണ് തയ്യാറെടുക്കുന്നത്.

'അനിമൽ' ഒരു പ്രശ്നമാണ്, രൺബീർ കപൂർ രാമനായി വന്നാൽ ആളുകൾ സ്വീകരിക്കില്ല ; സുനിൽ ലാഹ്രി

അതേസമയം അല്ലുവിനൊപ്പമുള്ള സിനിമയ്ക്കായി അറ്റ്ലി പ്രതിഫലമായി 80 കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഇക്കാരണത്താലാണ് നിർമ്മാതാക്കൾ സിനിമ ഉപേക്ഷിച്ചതെന്നും പ്രമുഖ തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വമ്പന് ബജറ്റില് ഒരു ആക്ഷൻ ത്രില്ലർ സിനിമയായിരുന്നു അര്ജുന്-അറ്റ്ലി കോംബോയിൽ പദ്ധതിയിട്ടിരുന്നത്. അറ്റ്ലി പല തവണ അല്ലുവുമായി കൂടിക്കാഴ്ച നടത്തുകയും കഥ പറയുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us