ഇത്രേ ഒള്ളൂ..! പത്ത് വരിയിൽ 'ആടുജീവിതം' കഥയെഴുതി മിടുക്കി, ചിത്രം പങ്കുവെച്ച് ബെന്യാമിൻ

ലോകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ കഥ പത്ത് വരിയിൽ എഴുതിയിരിക്കുകയാണ് വിദ്യാർത്ഥിനി

dot image

തിയേറ്റർ വിജയത്തിന് ശേഷം മലയാളി പ്രേക്ഷകർ ഒടിടിയിലെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ അടയാളപ്പെടുത്താവുന്ന കഥാപാത്രമാണ് നജീബ്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി സംവിധായകൻ ബ്ലെസിയാണ് ആടുജീവിതം സിനിമ ഒരുക്കിയത്. ലോകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ കഥ പത്ത് വരിയിൽ എഴുതിയിരിക്കുകയാണ് മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി. നോട്ടുബുക്കിൽ കുട്ടി എഴുതിയ കഥയുടെ ചിത്രം ബെന്യാമിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

'ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ... പെരിയോനേ റഹീം... 'എന്നാണ് നോട്ടുബുക്കിൽ നന്മ തേജസ്വിനി എഴുതിയത്. കുറിപ്പിന് താഴെ നജീബിന്റെ ഒരു ചിത്രവും വരച്ചു വെച്ചിട്ടുണ്ട്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഇത്രേ ഒള്ളൂ... മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി' എന്നാണ് ബെന്യാമിൻ കുറിച്ചിരിക്കുന്നത്.

'ഹബീബി, വെല്കം ടു ദുബായി'; അറബിനാട്ടിൽ മമ്മൂട്ടിയുടെ ഇടിയുടെ പെരുന്നാൾ ടീസർ

ബ്ലെസി സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിൽ അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തിൽ 150 കോടിക്ക് മുകളിൽ നേടിയിരുന്നു. അമലാ പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us