'അച്ഛന് മേശ വൃത്തിയാക്കിയിരുന്ന ഹോട്ടലുകള് ഇന്ന് എന്റെ സ്വന്തമാണ്'; സുനില് ഷെട്ടി

അച്ഛന്റെ നേട്ടങ്ങളുടെയും കഷ്ടപ്പാടിന്റെയും മുന്നില് താന് നേടിയത് ഒന്നുമല്ലെന്നും സുനില് ഷെട്ടി

dot image

ബോളിവുഡിന്റെ പ്രിയതാരമാണ് സുനില് ഷെട്ടി. താരത്തിന് നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ സുനില് ഷെട്ടി തന്റെ പിതാവിനെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഒന്പതാം വയസ്സില് തന്റെ പിതാവ് നാടുവിട്ട് മുബൈയിലെത്തുകയും കഠിനാധ്വാനത്തിലൂടെ റെസ്റ്റോറന്റ് മേഖലയില് മുന്നിരയിലേക്ക് ഉയര്ന്നു വരികയുമായിരുന്നെന്ന് സുനില് ഷെട്ടി പറയുന്നു.

റെസ്റ്റോറന്റ് മേഖലില് തന്റെ പിതാവ് ജോലി ചെയ്തിരുന്ന മൂന്ന് കെട്ടിടങ്ങള് ഇപ്പോഴും തന്റെ സ്വന്തമാണെന്നും അഭിമുഖത്തില് സുനില് ഷെട്ടി പറഞ്ഞു. 'എന്റെ അച്ഛന് കുട്ടിക്കാലത്ത് വീട്ടില് നിന്ന് നാടുവിട്ട് മുംബൈയില് എത്തിയ ആളാണ്. മുത്തച്ഛന് ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. മൂന്ന് സഹോദരിമാരായിരുന്നു അച്ഛന്. ഒന്പതാം വയസില് അദ്ദേഹം ദക്ഷിണേന്ത്യയില് ഒരു ഹോട്ടലില് ജോലിക്ക് കയറി. മേശ വൃത്തിയാക്കലായിരുന്നു അച്ഛന്റെ ആദ്യത്തെ ജോലി. അച്ഛന് വളരെ ചെറിയ കുട്ടിയായിരുന്നതുകൊണ്ട്, മേശയുടെ എല്ലാ വശങ്ങളും വൃത്തിയാക്കാന് നാലു തവണ വൃത്തിയാക്കേണ്ടിവരും. ജോലിയെല്ലാം കഴിഞ്ഞ് രാത്രി അരി ചാക്കിലായിരുന്നു അദ്ദേഹം കടിന്നുറങ്ങിയിരുന്നത്.

പിന്നീട് അച്ഛന്റെ മുതലാളി മൂന്ന് പുതിയ ഹോട്ടലുകള് വാങ്ങുകയും അച്ഛന് അതിന്റെ മാനേജരായി സ്ഥാനപദവി ലഭിക്കുകയും ചെയ്തു. മുതലാളി വിരമിച്ചപ്പോള്, അച്ഛന് മൂന്ന് കെട്ടിടങ്ങളും വാങ്ങി. ഇന്നും ആ മൂന്ന് കെട്ടിടങ്ങള് എന്റെ ഉടമസ്ഥതയിലുണ്ട്. അവിടെ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്', സുനില് ഷെട്ടി അഭിമുഖത്തില് പറഞ്ഞു. അച്ഛനൊപ്പം റസ്റ്റോറന്റ് മേഖലയില് വര്ഷങ്ങളോളം ജോലി ചെയ്തിരുന്നെങ്കിലും അച്ഛനാണ് മറ്റൊരു മേഖലയിലേക്ക് എത്താന് പ്രേരിപ്പിച്ചതെന്നും സുനില് പറഞ്ഞു. 2017ലാണ് സുനില് ഷെട്ടിയുടെ പിതാവ് വീരപ്പ ഷെട്ടി അന്തരിക്കുന്നത്. അച്ഛന്റെ നേട്ടങ്ങളുടെയും കഷ്ടപ്പാടിന്റെയും മുന്നില് താന് നേടിയത് ഒന്നുമല്ലെന്നും സുനില് ഷെട്ടി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us