'മാരൻ' റീമേക്കിൽ അതിഥി; 'സൂററൈ പോട്ര്' ഹിന്ദി പതിപ്പിൽ സൂര്യ

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 'സർഫിറാ'യിൽ അതിഥി വേഷത്തിൽ സൂര്യ എത്തും

dot image

സുധാ കൊങ്കര സംവിധാനത്തിൽ തമിഴ് നടൻ സൂര്യയും മലയാളത്തിന്റെ അപർണ ബാലമുരളിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു 'സൂററൈ പോട്ര്'. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 'സർഫിറാ'യിൽ അതിഥി വേഷത്തിൽ സൂര്യ എത്തും. അക്ഷയ് കുമാറിനെ നായകനാക്കിയാണ് 'സർഫിറാ' ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

സുധാ കൊങ്കര തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മൽഹോത്ര എന്നിവരാണ് സർഫിറാ നിർമിച്ചിരിക്കുന്നത്. ജൂലൈ 12-ന് സർഫിറാ തിയേറ്ററുകളിലെത്തും. ജി വി പ്രകാശാണ് സംഗീതം.

റീമേക്ക് ചെയ്ത് സിനിമയെ കൊന്നു, ഇങ്ങനെ നശിപ്പിക്കരുത്; ‘ബാംഗ്ലൂർ ഡെയ്സ്’ റീമേക്കിനെതിരെ ആരാധകർ

അക്ഷയ് കുമാറിനെ കൂടാതെ പരേഷ് റാവൽ, ശരത്കുമാർ, രാധികാ മദൻ, സീമാ ബിശ്വാസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സൂര്യയുടെ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു കഥാപാത്രമായാണ് സൂര്യ എത്തുക. എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു 'സൂററൈ പോട്ര്'.

2020-ലാണ് സൂര്യ, അപർണാ ബാലമുരളി, ഉർവശി എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ സൂററൈ പോട്ര് എത്തിയത്. കോവിഡ് കാലമായതിനാൽ ചിത്രം നേരിട്ട് ഒടിടി റിലീസായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് സൂര്യക്കും നായിക അപർണാ ബാലമുരളിക്കും ആ വർഷത്തെ മികച്ച നടനും നടിക്കുമുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us