കേരളക്കര ആഘോഷമാക്കിയ സിനിമയായിരുന്നു 'ബാംഗ്ലൂർ ഡെയ്സ്'. അഞ്ജലി മേനോന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കസിൻസ് തമ്മിലുള്ള ആത്മബന്ധത്തെയും സൗഹൃദത്തെയും ആഘോഷിക്കുന്നതായിരുന്നു. സിനിമ ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്തിരുന്നു. ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പിനെതിര രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. സിനിമയെ റീമേക്ക് ചെയ്ത് കൊന്നെന്നും വികലമാക്കിയെന്നും ആരാധകർ ആരോപിക്കുന്നു. സിനിമയിലെ റീമേക്ക് ചെയ്ത രംഗം പങ്കുവെച്ചാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്.
ഫഹദ് ഫാസിൽ അവതരിപ്പിച്ച ദാസ് എന്ന കഥാപാത്രം താന് അറിയാതെ കസിൻസിനൊപ്പം കറങ്ങാൻ പോയ നസ്രിയയെ കയ്യോടെ പിടിക്കുന്ന രംഗം ഹിന്ദിയിൽ റീമേക്ക് ചെയ്തപ്പോൾ വികലമായെന്നും കസിൻസ് മാറി ബെസ്റ്റി ആയെന്നുമാണ് കമെന്റുകൾ. ആ കഥാപാത്രങ്ങൾ സഹോദരങ്ങളാണെന്ന് ഓർക്കാത്ത തരത്തിലുള്ള ചിത്രീകരണം ആയിപ്പോയെന്നും ആരാധകർ ചൂണ്ടിക്കാട്ടി.
കഥാന്ത്യത്തിൽ കലങ്ങിത്തെളിയണം, നായകൻ വില്ലൊടിക്കണം, കയ്യടി പുറകേ വരണം; ഓർമ്മകളിൽ സച്ചി#BangloreDays Bollywood Remake 🤦
— Southwood (@Southwoodoffl) June 17, 2024
Dei 🥲pic.twitter.com/OKPKwy6B0S
കഴിഞ്ഞ വർഷം 'യാരിയാൻ ൨' എന്ന പേരിലാണ് ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. രാധിക റാവു, വിനയ് സ്പറു എന്നിവർ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും അഭിനയിച്ചിരുന്നു. മുംബൈ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയിൽ ദിവ്യ ഖോസ്ല കുമാർ, യഷ് ദാസ്ഗുപ്ത, മീസാൻ ജാഫ്രി, പേൾ വി. പുരി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.
#BangloreDays Bollywood Remake 🤦#Yaariyan2pic.twitter.com/Gp8V8eEQ3m
— ബിനു ജോൺ 😎🤏 (@binu_bloods4) June 17, 2024
2014 ലാണ് ‘ബാംഗ്ലൂർ ഡെയ്സ്' കേരളക്കരയെ ഒന്നാകെ ഇളക്കിമറിച്ച് തിയേറ്ററുകളിൽ എത്തിയത്. വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. എട്ടു കോടി ബജറ്റിൽ എത്തിയ ചിത്രം 50 കോടിക്കടുത്ത് കളക്ഷൻ നേടിയിരുന്നു. 'ബാംഗ്ലൂർ നാട്കൾ' എന്ന പേരിൽ 2016 ചിത്രത്തിന്റെ തമിഴ് റിലീസ് ചെയ്തിരുന്നു.