രക്ഷിത് ഷെട്ടിയുടെ വെബ് സീരീസ് ഒടിടി പ്ലാറ്റ്ഫോമുകള് എടുക്കുന്നില്ല; 'ഹൃദയഭേദകം' എന്ന് നടൻ

'ഞങ്ങള് ഇത് സ്വന്തം പ്ലാറ്റ്ഫോമില് റിലീസ് ചെയ്യുന്നു'

dot image

അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ ശ്രദ്ധ നേടിയ കന്നഡ താരമാണ് രക്ഷിത് ഷെട്ടി. രക്ഷിത് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കന്നഡ വെബ് സീരീസായ 'ഏകം' ഒടിടി പ്ലാറ്റ്ഫോമുകള് ഒന്നും എടുക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 2020ലാണ് ഏകം ആരംഭിച്ചത്. എന്നാൽ ഇതിന്റെ റിലീസിനായി ഏറെ നാളുകളായി കാത്തിരിക്കുകയാണ് എന്നും നിര്ബന്ധമായി കാണേണ്ട സീരിസായതിനാല് സ്വന്തം പ്ലാറ്റ്ഫോമില് സീരിസ് റിലീസ് ചെയ്യാന് ഒരുങ്ങുകയാണ് എന്നും രക്ഷിത് ഷെട്ടി സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

രക്ഷിത് ഷെട്ടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

2020 ജനുവരിയിലായിരുന്നു ഞങ്ങൾ ഏകം ആരംഭിക്കാൻ തീരുമാനിച്ചത്. അതോ ഫെബ്രുവരി ആയിരുന്നോ? ഓർമ്മയില്ല. പക്ഷെ അത് കാര്യമാക്കുന്നില്ല. ഞങ്ങളും ജേർണിമാൻ ഫിലിംസ് ടീമും ആവേശഭരിതരായിരുന്നു. കന്നഡയിൽ ഒരു വെബ് സീരീസിന് പറ്റിയ സമയം ആണെന്ന് ഞങ്ങള്ക്ക് തോന്നി.

പിന്നീട് കൊവിഡ് വന്ന് ലോകം കീഴ്മേൽ മറിഞ്ഞു. അത് അരാജകവും നിരാശാജനകവുമായിരുന്നു. പക്ഷേ 2021 ഒക്ടോബറിൽ, ഏകത്തിന്റെ ഫൈനൽ കട്ട് പൂർത്തിയാക്കി. അത് കണ്ടപ്പോൾ ഞാൻ ആവേശഭരിതനായി. അത് ലോകത്തിന് മുന്നിൽ കാണിക്കാൻ എനിക്ക് ത്രില്ലായിരുന്നു. പക്ഷെ അതൊരു നരകം പോലെയുള്ള കാത്തിരിപ്പായിരുന്നു.

കങ്കുവ റിലീസ് അടുത്ത വർഷത്തേക്ക് നീട്ടി?; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിർമ്മാതാവ് ധനഞ്ജയൻ

കഴിഞ്ഞ രണ്ട് വർഷമായി ഈ സീരിസ് പുറത്ത് എത്തിക്കാന് ഞങ്ങള് തേടാത്ത ഒരു വഴിയുമില്ല. ഒരോ തവണയും വിവിധ കാരണങ്ങളാല് ഞങ്ങൾക്ക് മുന്നിൽ വഴിയടഞ്ഞു. എന്നാല് ഒരു കണ്ടന്റിന്റെ മൂല്യവും ഗുണവും തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകർക്കാണ് എന്ന ധാരണയില് ഞങ്ങള് അത് അവര്ക്ക് വിട്ടു നല്കാന് തീരുമാനിക്കുകയാണ്. ഞങ്ങള് ഇത് സ്വന്തം പ്ലാറ്റ്ഫോമില് റിലീസ് ചെയ്യുന്നു. നിങ്ങൾക്കത് ഇഷ്ടപ്പെട്ടേക്കാം, ഇഷ്ടപ്പെടാതിരിക്കാം. എന്നാൽ നിങ്ങൾക്ക് അത് തള്ളിക്കളയാനാവില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നിങ്ങൾ ഇത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us