'റംബാന്' ആയി അമ്പാൻ?; ചിത്രത്തിലേക്ക് സജിൻ ഗോപുവിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്

മാസ്സ് ആക്ഷൻ എന്റെർടൈനർ ആയി ഒരുക്കുന്ന ചിത്രമായിരുന്നു റംബാന്

dot image

മോഹൻലാൽ-ജോഷി-ചെമ്പൻ വിനോദ് കൂട്ടുകെട്ട് ഒന്നിക്കുന്നു എന്നതിനാൽ 'റംബാന്' എന്ന സിനിമയ്ക്ക് മേൽ പ്രേക്ഷകർ വലിയ പ്രതീക്ഷയാണ് വെച്ചിരുന്നത്. മോഹൻലാൽ കൈയിൽ ചുറ്റികയും തോക്കുമേന്തി മുണ്ടുമടക്കികുത്തി നിൽക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ഹിറ്റുമായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ സിനിമ ഉപേക്ഷിക്കുന്നതായുളള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ ചെമ്പൻ വിനോദ് തിരക്കഥ സിനിമയാക്കുന്നതിനുള്ള പുനരാലോചനകളിലാണെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

ചെമ്പൻ വിനോദ് പുതിയൊരു ടീമിനൊപ്പം ഈ തിരക്കഥ സിനിമയാക്കാനുള്ള ആലോചനകൾ തുടങ്ങിയതായും നടൻ സജിൻ ഗോപുവിനെ നായകനായി പരിഗണിക്കുന്നെന്നുമാണ് പുതിയ റിപ്പോർട്ട്. ആവേശത്തിന് ശേഷം ജിത്തു മാധവൻ രചന നിർവഹിക്കുന്ന പുതിയ ചിത്രത്തിലും സജിനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'എന്റെ സിനിമ ആദ്യമായാണ് അറബിയിൽ വരുന്നത്, ഒന്ന് കണ്ട് നോക്ക്'; മമ്മൂട്ടി

2015ൽ മുംബൈ ടാക്സി എന്ന ചിത്രത്തിലൂടെയാണ് സജിൻ ഗോപു സിനിമയിലേക്കത്തുന്നത്. പിന്നീട് തിലോത്തമ , മരുഭൂമിയിലെ ആന എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു . 2021ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയിലെ ഗോപുവിൻ്റെ ജീപ്പ് ഡ്രൈവറുടെ വേഷവും ജാൻ എ മന്നിലെ സജി വൈപ്പിൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു. പിന്നാലെ ജിത്തു മാധവന്റെ ആദ്യ ചിത്രമായ രോമാഞ്ചത്തിലും അദ്ദേഹം പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ചു. നിരൂപ് എന്ന കഥാപാത്രം യുവ പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us