11 വർഷത്തെ കാത്തിരിപ്പിന് ശേഷം വന്ന മാലാഖ; രാം ചരൺ-ഉപാസന ദമ്പതികളുടെ ക്ലിൻ കാരയ്ക്ക് ഒന്നാം പിറന്നാൾ

ക്ലിന് കാര കോനിഡെല എന്നാണ് കുഞ്ഞിന്റെ മുഴുവന് പേര്

dot image

തെന്നിന്ത്യൻ താരം രാം ചരണിന്റെയും ഉപാസന കൊനിഡെലയുടെയും മകൾ ക്ലിൻ കാരയ്ക്ക് ഇന്ന് ഒന്നാം പിറന്നാൾ. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഉപാസന ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മകൾക്കായി കാത്തിരുന്ന നാളുകളെ കുറിച്ചും ശേഷം മകൾ ജീവിത്തിലുണ്ടാക്കിയ സന്തോഷത്തെ കുറിച്ചും രാം ചരണും ഉപാസനയും മുത്തച്ഛൻ ചിരഞ്ജീവിയും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. എല്ലാവരും ആ രാജകുമാരിയെ മാറോട് ചേർക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നാണ് ചിരഞ്ജീവി ഓർമ്മകൾ പങ്കുവെച്ചത്.

'എട്ട് മാസം ഒരു കാറ്റ് പോലെയായിരുന്നു. പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്. ഒരു അമ്മയാകുന്ന എല്ലാ വികാരങ്ങളിലൂടെയും ഞാൻ കടന്നു പോയി. ഒരുപാട് പേര് കുഞ്ഞിനെ അത്രയധികം സ്നേഹിക്കുന്നുണ്ട്. അതിൽ ഞാൻ ഒരുപാട് സന്തോഷവതിയാണ്. എല്ലാവരും മകളോട് കാണിച്ച സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ക്ലിൻ കാര, ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന്, ഞങ്ങളെ പൂർണതയിലെത്തിച്ചതിന് ഞങ്ങൾക്ക് സന്തോഷവും ആഹ്ലാദവും നൽകിയതിന് നന്ദി', ഉപസാന കൊനിഡെല പറഞ്ഞു.

'ഒരുപാട് സ്ട്രെസും ടെൻഷനും നിറഞ്ഞ നാളുകൾ, ആ 11വർഷക്കാലം അവർ എന്തുചെയ്യുകയായിരുന്നു എന്ന് എല്ലാവരും കരുതിക്കാണും. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുഞ്ഞ് വരേണ്ട സമയത്ത് വന്നു. അങ്ങനെ അത് സംഭവിച്ചു. അത് യാഥാർത്ഥ്യമായി. മറ്റാരെക്കാളും അവളാണ് ത്യാഗം അനുഭവിച്ചത്. ഒരു മികച്ച പങ്കാളിയാണ് ഉപാസന. ആ പതിനൊന്ന് വർഷ കാലയളവിൽ മികച്ച പങ്കാളികളായി ഞങ്ങൾ. വളരെ ടെൻഷനുള്ള സമയമായിരുന്നു. പക്ഷേ കുഞ്ഞ് പുറത്തേക്ക് വന്ന ആ സെക്കൻഡിലാണ് ആശ്വാസമായത്. 9 മാസങ്ങൾ ഞങ്ങൾ ആസ്വദിച്ച കാലമായിരുന്നു', രാം ചരൺ ഓർമ്മകള് പങ്കുവെച്ചു.

2023 ജൂണ് 20 ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില് വെച്ചാണ് ഉപാസന പെണ്കുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞിനെ കൈയ്യിലേന്തി ആശുപത്രിക്ക് പുറത്തേക്ക് വരുന്ന രാം ചരണിന്റെ ചിത്രം സോഷ്യല് മീഡിയയില് വൈറല് ആയിരുന്നു. മുത്തച്ഛന് ചിരഞ്ജീവിയാണ് കുഞ്ഞിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ക്ലിന് കാര കോനിഡെല എന്നാണ് കുഞ്ഞിന്റെ മുഴുവന് പേര്. ക്ലിന് കാര എന്ന പേര് ലളിതാസഹസ്രനാമത്തില് നിന്നാണ് എടുത്തിരിക്കുന്നത്. ആത്മീയമായ ഉണര്വ്വ് സൃഷ്ടിക്കുന്ന, പരിവര്ത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊര്ജ്ജമാണ് ക്ലിന് കാര എന്ന നാമത്തിലൂടെ അര്ത്ഥമാക്കുന്നത്.

2012 ജൂൺ 14 നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം. അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായ ഉപാസന ബിസിനസ് സംരഭക കൂടിയാണ്. തങ്ങളുടെ ആദ്യ കൺമണിക്കായി കാത്തിരിക്കുന്നുവെന്ന് ഡിസംബറിൽ ആയിരുന്നു ദമ്പതികൾ അറിയിച്ചത്. പിന്നാലെ ഇത് സംബന്ധിച്ച വിശേഷങ്ങൾ പലതും ഉപാസന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

വിവാഹത്തിന് മുന്പ് തന്നെ തന്റെ അണ്ഡം ശീതീകരിക്കുന്നതിന് താനും രാം ചരണും തീരുമാനിച്ചിരുന്നുവെന്ന് മുൻപ് ഉപാസന പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹിതരായി കുട്ടികള് ഉണ്ടാകുന്നതിന് മുന്പായി സാമ്പത്തികമായി സുരക്ഷിതരാകാൻ ആഗ്രഹിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ഉപാസന പറഞ്ഞിരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us