ഗദർ 2ന്റെ വിജയം ആവർത്തിക്കാൻ സണ്ണി ഡിയോൾ; നടന്റെ നൂറാം ചിത്രമായി എസ്ഡിജിഎം

ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 22 ന് ആരംഭിക്കും

dot image

ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ നൂറാം സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ ബാനറിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന 'എസ്ഡിജിഎം' എന്ന ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ. നവീൻ യേർനേനി, വൈ രവി ശങ്കർ, ടിജി വിശ്വ പ്രസാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 22 ന് ആരംഭിക്കും.

'ക്രാക്ക്', 'വീരസിംഹ റെഡ്ഡി' എന്നീ സിനിമകൾക്ക് ശേഷം ഗോപിചന്ദ് മാലിനേനി ഒരുക്കുന്ന ചിത്രമാണിത്. അദ്ദേഹത്തിൻ്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് 'എസ്ഡിജിഎം'. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരും അവതരിപ്പിക്കും. വലിയ ക്യാൻവാസിൽ മികച്ച സാങ്കേതിക വിദഗ്ധർ ചേർന്ന് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സംഗീതം തമൻ എസ് നിർവഹിക്കും.

'റംബാന്' ആയി അമ്പാൻ?; ചിത്രത്തിലേക്ക് സജിൻ ഗോപുവിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (ജെപി), സിഇഒ: ചെറി, ഛായാഗ്രഹണം: ഋഷി പഞ്ചാബി, ചിത്രസംയോജനം: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ: അനൽ അരസു, രാം ലക്ഷ്മൺ, വെങ്കട്ട്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, പിആർഒ: ശബരി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us