മലയാളസിനിമയിൽ ഇങ്ങനെയൊരു ഫസ്റ്റ് ലുക്ക് റിലീസ് ആദ്യം; വരാഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമാ മേഖലയിലെ നൂറിലധികം സിനിമാപ്രവർത്തകർ ഒരുമിച്ചാണ് ഫേസ്ബുക്കിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

dot image

സുരേഷ് ഗോപിയുടെ 257-ാമത്തെ ചിത്രം വരാഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമാ മേഖലയിലെ നൂറിലധികം സിനിമാപ്രവർത്തകർ ഒരുമിച്ചാണ് ഫേസ്ബുക്കിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരേയും പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്പടിയൂർ എന്റർടൈൻമെന്റ്സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണിത്. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം. ഇതോടെ മലയാള ചലച്ചിത്രമേഖലയിലേക്ക് പുതിയൊരു നിർമ്മാണ കമ്പനി കൂടി കടന്നുവരികയാണ്.

നവ്യനായർ, പ്രാചിതെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ജൂബിലിയിൽ തുടക്കം കുറിച്ച സഞ്ജയ് പടിയൂർ ആൽവിൻ ആന്റണിയുടെ ചിത്രങ്ങളിലൂടെയാണ് പ്രൊഡക്ഷൻ മാനേജറായി എത്തുന്നത്. വേണു ബി നായർ സംവിധാനം ചെയ്ത "സിറ്റി പോലീസ്" എന്ന ചിത്രത്തിലാണ് ആദ്യമായി സഞ്ജയ് പടിയൂർ പ്രൊഡക്ഷൻ മാനേജറാകുന്നത്.അന്നു മുതൽ തുടങ്ങിയതാണ് സുരേഷ് ഗോപിയുമായിട്ടുള്ള ബന്ധം.

"കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ" എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരാഹം.

ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി, തിരക്കഥ, സംഭാഷണം - മനു സി കുമാർ, കഥ - ജിത്തു കെ ജയൻ, മനു സി കുമാർ, സംഗീതം -രാഹുൽ രാജ്, എഡിറ്റർ - മൻസൂർ മുത്തുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രാജാസിംഗ്, കൃഷ്ണ കുമാർ, ലൈൻ പ്രൊഡ്യൂസർ - ആര്യൻ സന്തോഷ്, ആർട്ട് - സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം - നിസാർ റഹ്മത്ത്, മേക്കപ്പ് - റോണക്സ് സേവ്യർ, ഗാനരചന - ഹരിനാരായണൻ, സൗണ്ട് ഡിസൈൻ എം ആർ . രാജാകൃഷ്ണൻ, പ്രോമോ കട്ട്സ് - ഡോൺമാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ - പോലോസ് കുറുമറ്റം, ബിനു മുരളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അഭിലാഷ് പൈങ്ങോട്, പി ആർ ഓ - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - നവീൻ മുരളി, ഡിസൈൻ - ഓൾഡ് മോങ്ക് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us