'നന്നായി ചെയ്തു'; സുരേഷ് ഗോപി വിളിച്ച് അഭിനന്ദിച്ചുവെന്ന് ഗണേഷ് കുമാര്

'സഹപ്രവര്ത്തകനില് നിന്നു കിട്ടുന്ന അഭിനന്ദനം കലാകാരനെന്ന നിലയില് വളരെ പ്രധാനപ്പെട്ടതാണ്'

dot image

'ഗഗനചാരി' എന്ന ചിത്രത്തിലെ പ്രകടനം കണ്ട ശേഷം സുരേഷ് ഗോപി വിളിച്ച് അഭിനന്ദിച്ചതായി ഗണേഷ് കുമാർ. സിനിമ കണ്ട സുരേഷ് ഗോപി ഫോണില് വിളിച്ചു 'നീ നന്നായി ചെയ്തു' എന്നു അഭിനന്ദിച്ച വിവരം സിനിമയുടെ പ്രമോഷന് വേളയില് ഏറെ സന്തോഷത്തോടെയാണ് ഗണേഷ് കുമാര് അറിയിച്ചത്. ഒരു സഹപ്രവര്ത്തകനില് നിന്നു കിട്ടുന്ന അഭിനന്ദനം ഒരു കലാകാരനെന്ന നിലയില് വളരെ പ്രധാനപ്പെട്ടതാണെന്നും ഗണേഷ് കുമാര് കൂട്ടിച്ചേര്ത്തു.

ഡിസ്ടോപ്പിയന് എലിയന് ചിത്രമായ ഗഗനചാരിക്ക് തിയേറ്ററുകളില് നിന്നു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനുപുറമെ മികച്ച ചിത്രം, മികച്ച വിഷ്വല് എഫക്ട്സ് എന്ന വിഭാഗങ്ങളില് ന്യൂ യോര്ക്ക് ഫിലിം അവാര്ഡ്സ്, ലോസ് ആഞ്ചലസ് ഫിലിം അവാര്ഡ്സ്, തെക്കന് ഇറ്റലിയില് വെച്ച് നടന്ന പ്രമാണ ഏഷ്യന് ഫിലിം ഫെസ്റ്റിവല് എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദര്ശിപ്പിച്ചിരുന്നു.

'സായാഹ്നവാര്ത്തകള്', 'സാജന് ബേക്കറി' എന്നീ ചിത്രങ്ങള്ക്കുശേഷം അരുണ് ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' നിര്മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില് അജിത് വിനായകയാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്. ശിവ സായിയും അരുണ് ചന്തുവും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന് പ്രിയദര്ശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.

മമ്മൂക്കയുടെ ക്വിന്റൽ ഇടി സോണി ലിവിൽ?; മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ഒടിടി ഡീലെന്ന് റിപ്പോർട്ട്

ഗോകുല് സുരേഷ്, അജു വര്ഗീസ്, കെ.ബി ഗണേഷ് കുമാര്, അനാര്ക്കലി മരക്കാര്, ജോണ് കൈപ്പള്ളില് തുടങ്ങിയവര് പ്രധാനവേഷങ്ങളിലെത്തുന്ന 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് സുര്ജിത്ത് എസ് പൈ ആണ്. 'സണ്ണി' '4 ഇയേഴ്സ്', 'ജയ് ഗണേഷ്' തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം ശങ്കര് ശര്മ സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'.

'കള' എന്ന സിനിമയുടെ ചടുലമായ ആക്ഷന് രംഗങ്ങള് ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര് ഫിനിക്സ് പ്രഭുവാണ് ആക്ഷന് ഡയറക്ടര്. വിഎഫ്എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. പ്രൊഡക്ഷന് കണ്ട്രോളര്- സജീവ് ചന്തിരൂര്, ഗാനരചന- മനു മന്ജിത്, കോസ്റ്റ്യൂം ഡിസൈനര്- ബുസി ബേബി ജോണ്, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്സ് സേവ്യര്, പിആര്ഒ- ആതിര ദില്ജിത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us