മോഹൻലാല് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ബജറ്റ് പ്രശ്നങ്ങൾ മൂലമാണ് സിനിമ ഉപേക്ഷിച്ചത് എന്നാണ് വന്ന വാർത്തകൾ. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് പറയുകയാണ് സംവിധായകൻ നന്ദ കിഷോര്.
സിനിമയുടെ ചിത്രീകരണം അമ്പത് ശതമാനത്തോളം പൂർത്തിയായി. വിഎഫ്എക്സിനും പ്രധാന്യം നല്കിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്നും നന്ദ കിഷോര് വ്യക്തമാക്കുന്നു. ഒടിടിപ്ലേയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില് മൊഴിമാറ്റി പ്രദർശനത്തിനെത്തും. റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'നന്നായി ചെയ്തു'; സുരേഷ് ഗോപി വിളിച്ച് അഭിനന്ദിച്ചുവെന്ന് ഗണേഷ് കുമാര്അതേസമയം എമ്പുരാൻ, എൽ 360 എന്നീ സിനിമകളും മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് എൽ 360. 2019 ല് പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ പൃഥ്വിരാജ് ആണ് സംവിധാനം ചെയ്യുന്നത്.