ഹാസ്യനടനായി അരങ്ങേറ്റം കുറിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് ധര്മജന് ബോള്‍ഗാട്ടി. ഇപ്പോഴിതാ ധര്മ്മജന് തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു' എന്നു തുടങ്ങുന്ന ചെറിയൊരു കുറിപ്പാണ് ധര്മജന് പങ്കുവച്ചത്.
'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന് ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30നും 10.30നും ഇടയില്‍. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം' എന്നാണ് ധര്മജന് കുറിച്ചത്. ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ, എന്തായാലും വര്‍ഷം തോറും പൂര്‍വാധികം ഭംഗിയായി നടത്തുന്ന ഒരു ഉത്സവമാകട്ടെ വിവാഹ വാര്‍ഷികം, അങ്ങനെ പോകുന്നു കമന്റുകള്‍. അനൂജ എന്നാണ് ധര്‍മജന്റെ ഭാര്യയുടെ പേര്. ഇരുവര്‍ക്കും വേദ, വൈഗ എന്ന രണ്ടു പെണ്മക്കളുണ്ട്.