പൃഥ്വിരാജ്, ബേസില് ജോസഫ് എന്നിവര് കേന്ദ്ര കഥാപാത്രങ്ങളായി തിയേറ്ററുകളില് കല്യാണ മേളം സൃഷ്ടിച്ച ചിത്രമാണ് 'ഗുരുവായൂരമ്പല നടയില്'. ആഗോളതലത്തിൽ 90 കോടിയിലധികം രൂപ നേടിയ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 27 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുക.
'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെ ബാനറില് സുപ്രിയ മേനോനും, ഇ4 എന്റര്ടൈന്മെന്റിന്റെ ബാനറില് മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിച്ചത്. കോമഡി എന്റര്ടെയ്നറായി ഒരുങ്ങിയ ചിത്രത്തിന്റെ പശ്ചാത്തലം ഒരു കല്യാണമാണ്.
'കുഞ്ഞിരാമായണം' എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിച്ച സിനിമയിൽ നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
വെട്രിമാരന്റെ കഥ, താരങ്ങളായി സൂരിയും ഉണ്ണി മുകുന്ദനും ശശികുമാറും; ഗരുഡൻ നേടിയ കളക്ഷന്ഛായാഗ്രഹണം നീരജ് രവി,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ എന്നിവർ നിർവ്വഹിച്ചു. പ്രൊഡക്ഷന് കണ്ട്രോളര് റിനി ദിവാകര്, മേക്കപ്പ് സുധി സുരേന്ദ്രന്, ആര്ട്ട് ഡയറക്ടര് സുനില് കുമാര്. പ്രൊഡക്ഷന് എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ് എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്.