'പൈറേറ്റ്സ് ഓഫ് ദ കരീബിയൻ' നടൻ തമയോ പെറി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നടന്റെ ശരീരത്തിൽ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായി റിപ്പോർട്ടുണ്ട്

dot image

പൈറേറ്റ്സ് ഓഫ് കരീബിയൻ താരവും ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനുമായ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂൺ 23 ന് വൈകുന്നേരം ഹവായിയിലെ ഗോട്ട് ഐലൻഡിൽ വെച്ചാണ് തമയോ പെറി കൊല്ലപ്പെട്ടത്.

കടലിൽ സർഫിംഗിനിടയിലാണ് ആക്രമണമുണ്ടാകുന്നത്. ഇത് നേരിൽ കണ്ട ഒരു വ്യക്തി അടിയന്തര സേവനങ്ങളിലേക്ക് വിളിക്കുകയും തുടർന്ന് അധികൃതരെത്തി ജെറ്റ് സ്കീ ഉപയോഗിച്ച് പെറിയെ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നടന്റെ ശരീരത്തിൽ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായി റിപ്പോർട്ടുണ്ട്. നടന്റെ മരണത്തെ തുടർന്ന് ഓഷ്യൻ സേഫ്റ്റി ഉദ്യോഗസ്ഥർ പ്രദേശത്ത് സ്രാവുകൾക്ക് മുന്നറിയിപ്പ് നൽകി.

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമായ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രേഞ്ചർ ടൈഡ്സിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് തമയോ പെറി. ചിത്രത്തിന് പുറമെ ലോസ്റ്റ്, ഹവായ് ഫൈവ്-0, ബ്ലൂ ക്രഷ്, ചാർലീസ് ഏഞ്ചൽസ് 2 തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us