വെബ് സീരീസുകളുടെ നിരയിൽ പുതു ചരിത്രമെഴുതി മലയാളത്തിൽ വിഎഫ്എക്സ് രംഗങ്ങൾ ഉൾപ്പെടുത്തി '13' റിലീസ് ചെയ്തു. വെബ് സീരീസുകളിൽ സാങ്കേതിക മികവോടെ ഫാന്റസി അവതരിപ്പിക്കുന്നു എന്നതാണ് '13' ന്റെ പ്രത്യേകത. വെബ് സീരീസുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതരായ അമ്പു യോഗി ഷാരിക് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുസാദ് സുധാകറാണ്.
രക്തരക്ഷസ്സുകളുടെ ലോകത്തിൽ അകപ്പെട്ടുപോയ സുഹൃത്തുക്കളെ രക്ഷപ്പെടുത്താൻ മുജീബ് എന്ന കഥാപാത്രം നടത്തുന്ന ധീരമായ ചെറുത്തുനിൽപ്പാണ് ഹ്രസ്വചിത്രത്തിന്റെ കഥാ തന്തു. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ മിഥു വിജയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാധ്യമപ്രവർത്തകനായ ചന്ദ്രശേഖർ, ശ്രീ തുടങ്ങിയവർ മറ്റു സുപ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ബ്ലോക്ക് ബസ്റ്റർ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം വിജയ്യും പാടിയ 'ചിന്ന ചിന്ന കൺകൾ'; ഗ്ലോബൽ ചാർട്ടിൽ ഇടം നേടി ഗോട്ട് ഗാനംശ്രീജിത്ത് കലയരശ്ശിന്റെ വി എഫ് എക്സ് വലിയ കയ്യടി നേടുമ്പോൾ കാലമെത്ര കഴിഞ്ഞിട്ടും രക്ഷസുകളും മിത്തുകളുമൊക്കെ സ്ക്രീനിലെത്തിക്കാമെന്ന സംവിധായകന്റെ ആശയത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഖിൽ വിനായക് ആണ്. വിവേക് വിജയൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിലായി 9 ദിവസത്തെ ഷെഡ്യൂളിലാണ് പൂർത്തിയാക്കിയത്. സംഗീത സംവിധായകൻ വിഷ്ണു രാജശേഖരൻ, ഫിൻ ജോർജ് വർഗീസ് ആണ് എഡിറ്റർ, സൗണ്ട് ഡിസൈനർ - ഷെഫിൻ മായൻ. ലാസ്റ്റ് മിനിറ്റ് പ്രൊഡക്ഷൻസും സ്റ്റോറി റീൽസ് മീഡിയയും ആണ് നിർമാതാക്കൾ.